ഗൂഗിളിനോട് കൊമ്പുകോർക്കാൻ തന്നെ ഹോവെയ്, സ്വന്തം സേർച്ച് എഞ്ചിനും ഇറക്കി, ആദ്യമെത്തുക യുഎഇയിൽ

Webdunia
ശനി, 7 മാര്‍ച്ച് 2020 (15:09 IST)
ഗൂഗിൾ വിലക്കേർപ്പെടുത്തിയതോടെയാണ്, ഗുഗിളിന് ബദലായി മാറാനുള്ള പദ്ധതി ഹോവെയ് ആരംഭിച്ചത്. ആൻഡ്രോയിഡിന് ബദലായി പുതിയ ഒഎസ്‌ ഹോവെയ് വികസിപിച്ചു. ഗൂഗിൾ മാപ്പ്, ഉൾപ്പടെയുള്ള മറ്റു ജനപ്രിയ സേവനങ്ങൾക്കും ഹോവെയ് ബദൽ ഒരുക്കുകയാണ്. ഇപ്പോഴിതാ ഗൂഗിൾ സേർച്ച് എഞ്ചിനെയും വെല്ലുവിളിക്കുകയാണ് ഹോവെയ്
 
സ്വന്തമായി 'ഹോവെയ് സേർച്ച്' എന്ന സേർച്ച് എഞ്ചിൻ ഹോവെയ് വികസിപ്പിച്ചുകഴിഞ്ഞു. യുഎഇയിലെ ഉപയോക്താക്കൾക്കാണ് സേർച്ച് എഞ്ചിൻ ആദ്യം ലഭ്യമാവുക. പരീക്ഷണാടിസ്ഥാനത്തിലാണ് യുഎഇയിലെ ഉപയോക്താക്കൾക്ക് പുതിയ സേർച്ച് എഞ്ചിൻ ലഭ്യമാക്കുന്നത്.
 
പരീക്ഷണം പൂർത്തിയാക്കിയാൽ ഹോവെയ് ഫോണുകളിൽ യൂസർ ഇന്റർഫേസിനൊപ്പം തന്നെ ഹോവെയ് സേർച്ച് നൽകും എന്നാണ് റിപ്പോർട്ടുകൾ. ഗൂഗിൾ നൽകുന്ന എല്ലാ ജനപ്രിയ സേവനങ്ങൾക്കും സമാനമായി സ്വന്തം സംവിധാനങ്ങൾ ഒരുക്കാനുള്ള കഠിന പ്രയത്നത്തിലാണ് ഹോവെയ്. മിക്ക സേവനങ്ങളും ഇതിനോടകം തന്നെ ഹോവെയ് വികസിപ്പിച്ചെടുത്തിട്ടുണ്ട്.   

അനുബന്ധ വാര്‍ത്തകള്‍

Next Article