ഫേസ്ബുക്കിൽ അപരിചിതയായ ഒരു പെൺകുട്ടിയെ ഇംപ്രസ് ചെയ്യിക്കണോ? ഇതാ ചില വഴികൾ

Webdunia
ചൊവ്വ, 4 ഏപ്രില്‍ 2017 (15:42 IST)
സാഹസികതകൾ നിറഞ്ഞ പ്രായമാണ് കൗമാരം. ഉപദേശങ്ങളുടെ അർത്ഥമറി‌യാത്ത കാലം. ഈ പ്രായത്തിലെ കുട്ടികളാണ് കൂടുതലും കെണികളിൽ അകപ്പെടുന്നത്. അതും ഫേസ്ബുക്ക് വാട്ട്സാപ്പ് തുടങ്ങിയ സോഷ്യൽ മീഡിയകൾ വഴി. ചതിക്കപ്പെടാൻ പെൺകുട്ടികൾ നിന്നുകൊടുക്കുമ്പോൾ ചതിയ്ക്കാൻ ആണുകുട്ടികളും ഉണ്ടാകും. ഇതൊകൊണ്ടെക്കെയാകാം അപരിചിതരുടെ റിക്വസ്റ്റ് സ്വീകരിക്കാൻ പെൺകുട്ടികൾ മടിയ്ക്കുന്നതും. 
 
സമൂഹത്തിലെ ചില പുരുഷന്മാർ 'നെറികെട്ട' സ്വഭാവം കാണിക്കുമ്പോൾ അതിന്റെ പേരുദോഷം ഉണ്ടാകുന്നത് മാന്യരായ ബാക്കിയുള്ള ആണുങ്ങൾക്കാണ്. ഇനിയധവാ ഒരു അപരിചിതയായ പെൺകുട്ടിയുമായി ഫേസ്ബുക്കിൽ എങ്ങനെ നല്ല സൗഹൃദം സൂക്ഷിക്കാമെന്ന കാര്യത്തിൽ പലർക്കും അറിവുണ്ടാകില്ല. ചില വാക്കുകൾ മൂലം നഷ്ടപ്പെടുത്തുന്നത് നല്ല സൗഹൃദങ്ങളെയാകാം. 
 
മാന്യാമായ രീതിയിൽ ആകണം സംഭാഷണം. അവരുടെ ടൈംലൈൻ നോക്കി അവരെ ആദ്യം മനസ്സിലാക്കാൻ ശ്രമിയ്ക്കുക. അതിനു കഴിയില്ലെങ്കിൽ ഇംപ്രസ്സ് ചെയ്യിക്കാൻ ശ്രമിയ്ക്കുക. പക്ഷേ, ഇത് നല്ല ഉദ്ദേശത്തോടു കൂടി ആയിരിക്കണം. ആദ്യം തന്നെ നമ്മൾ എങ്ങനെയുള്ള വ്യക്തി ആണെന്ന് അവരെ ബോധ്യപ്പെടുത്തുക. ഒരിക്കലും ഒരു പെൺകുട്ടിയുടെ ആത്മാഭിമാനത്തിന് ക്ഷതമേൽക്കുന്ന തരത്തിലുള്ള വാക്കുകൾ പറയാതിരിയ്ക്കുക. 
 
നമ്മൾ പോസ്റ്റ് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്യുന്ന ഓരോ കാര്യങ്ങളെയും അവർ വിശകലനം നടത്തുന്നുണ്ടാകും. അതുകൊണ്ട് തന്നെ ചാറ്റ് ചെയ്യുമ്പോൾ വാക്കുകൾ അളന്ന് മുറിച്ച് സംസാരിക്കുക. ഇല്ലെങ്കിൽ ഒരുപക്ഷേ നമ്മുടെ അശ്രദ്ധ കാരണം നല്ലൊരു സൗഹൃദം നഷ്ടമായെക്കാം. അവരോട് കൂടുതൽ അടുത്ത് നിൽക്കുന്നതായി തോന്നിപ്പിക്കുക. എല്ലാ കാര്യവും തുറന്നു പറയുന്നെങ്കിൽ അത് മുതലെടുക്കാതെ നല്ലൊരു വ്യക്തിത്വം അവർക്കു മുന്നിൽ കാഴ്ച വെയ്ക്കുക.
Next Article