സംസ്ഥാനത്ത് നോട്ട് പ്രതിസന്ധി രൂക്ഷം; ശമ്പളവും പെന്‍ഷനും മുടങ്ങുമെന്ന് തോമസ് ഐസക്ക്

Webdunia
ചൊവ്വ, 4 ഏപ്രില്‍ 2017 (14:44 IST)
ഈ മാസം ശമ്പളവും പെന്‍ഷനും മുടങ്ങുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സംസ്ഥാനത്ത് നോട്ട് പ്രതിസന്ധി രൂക്ഷമാണ്. അത് കൊണ്ട് തന്നെ പല ട്രഷറികളിലും പണമില്ലെന്നും അദ്ദേഹം പറഞ്ഞു.
 
സംസ്ഥാനത്തിന് ആവശ്യമായ നോട്ടുകള്‍ റിസര്‍വ് ബാങ്ക് നല്‍കുന്നില്ലെന്നും തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ നോട്ട് നല്‍കിയിട്ടുണ്ടെന്നും ആര്‍ബിഐ രാഷ്ട്രീയ ഉപകരണമായി മാറുന്നുവെന്നും മന്ത്രി ആരോപിച്ചു. അതേസമയം പണമില്ലാത്തതിനാല്‍ കോട്ടയത്ത് ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുന്നത് മുടങ്ങി.
 
Next Article