നിങ്ങളുടെ വീട്ടിലുള്ള വൈഫൈ കണക്ഷനു സ്പീഡ് കുറവാണന്ന്‍ തോന്നുന്നുണ്ടോ? എങ്കില്‍ ഇനി മുതല്‍ ആ തോന്നല്‍ മാട്ടിക്കോളൂ. വീട്ടിലെ വൈഫൈ കണക്ഷന്റെ സ്പീഡ് കൂട്ടുന്നതിനായി ചില മാര്‍ഗങ്ങളുണ്ട്. എന്തെല്ലാമാണ് ആ വഴികളെന്ന് നോക്കാം.
വൈഫൈ സിഗ്നല്‍ സജ്ജമാക്കാന്‍ സഹായിക്കുന്ന ഒന്നാണ് റൗട്ടര്‍ സോഫ്റ്റ്‌വയര്‍. ഇത് ട്രാന്‍സിഷന്‍ പവര്‍ മെച്ചപ്പെടുത്തുകയും വൈഫൈയുടെ സ്പീഡ് കൂട്ടുകയും ചെയ്യുന്നു. അതിനാല്‍ ഇതും വളരെയേറെ ശ്രദ്ധിക്കേണ്ട ഒന്നാണ്. വീട്ടില്‍ സിഗ്നല്‍ റിപ്പിറ്റേഴ്‌സ് ഇന്‍സ്‌റ്റോള്‍ ചെയ്യുന്നതിലൂടേയും വൈഫൈ കണക്ഷന്റെ സ്പീഡ് കൂട്ടാവുന്നതാണ്.
വൈഫൈ കണക്ഷന് മറ്റുള്ള തടസ്സങ്ങള്‍ ഒന്നും ഉണ്ടാകരുത്. വീട്ടിന്റെ കേന്ദ്രത്തില്‍ ആയിരിക്കണം വൈഫൈ റൗട്ടര്‍ വയ്‌ക്കേണ്ടത്. കൂടാതെ മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളോ കണ്ണാടി പോലുള്ള വസ്തുക്കളോ ആ റൗട്ടറിന് സമീപത്ത് ഉണ്ടാകുകയുമരുത്.