കാശുവെച്ചുള്ള ഓൺലൈൻ കളികൾക്ക് വിലക്ക്, കേന്ദ്രത്തിൻ്റെ അന്തിമവിജ്ഞാപനം പുറത്ത്

വെള്ളി, 7 ഏപ്രില്‍ 2023 (11:01 IST)
ഓൺലൈൻ ഗെയ്മിംഗ് മേഖലയിൽ കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്തി കേന്ദ്രം. വാതുവെയ്പ്,ചൂതാട്ടം എന്നിവ നടത്തുന്ന ഓൺലൈൻ ഗെയിമുകൾ പൂർണമായി നിരോധിക്കും. ഇത് സംബന്ധിച്ച അന്തിമവിജ്ഞാപനം കേന്ദ്ര ഐടി മന്ത്രാലയം വ്യാഴാഴ്ച പുറത്തിറക്കി. 2021ലെ ഐടി ഇൻ്റർമീഡിയറി ചട്ടങ്ങളിലാണ് ഭേദഗതി കൊണ്ടുവരുന്നത്.
 
18 വയസിന് താഴെയുള്ള കുട്ടികൾക്ക് ഗെയിം കളിക്കുന്നതിന് രക്ഷിതാവിൻ്റെ അനുമതിവേണമെന്ന വ്യവസ്ഥയും ചട്ടത്തിലുണ്ട്.വ്യവസായപ്രതിനിധികൾ, വിദ്യാഭ്യാസവിദഗ്ധർ, ശിശുവിദഗ്ധർ, മനഃശാസ്ത്രവിദഗ്ധർ തുടങ്ങിയവർ ഉൾപ്പെടുന്ന സമിതിയായ സ്വയം നിയന്ത്രിത സംവിധാനമായ എസ്ആർഒ കാര്യങ്ങൾ നിയന്ത്രിക്കുക. പുതിയ നയങ്ങൾ പാലിക്കാത്ത ഗെയിമിംഗ് സ്ഥാപനങ്ങൾക്ക് സേഫ് ഹാർബർ പരിരക്ഷ നഷ്ടമാകും.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍