പോർട്ടൽ പ്രവർത്തനമാരംഭിച്ച് രണ്ട് മാസം കഴിഞ്ഞിട്ടും തകരാറുകൾ പരിഹരിക്കാത്ത സാഹചര്യത്തിലാണ് സലീക് പരേഖിനോട് നേരിട്ട് ഹാജരാകാൻ ധനമന്ത്രി നിർമലാ സീതാരാമൻ ആവശ്യപ്പെട്ടത്.നികുതിദായകരും ചാർട്ടേഡ് അക്കൗണ്ടന്റുകളും സെപ്റ്റംബർ 30-ന് മുമ്പായി ടാക്സ് റിട്ടേൺ സമർപ്പിക്കണമെന്നാണ് കേന്ദ്രത്തിന്റെ നിർദേശം. എന്നാൽ ഇതുവരെയും പോർട്ടലിലെ തകരാർ പരിഹരിക്കാത്തത് കൊണ്ട് പലരും സമയപരിധിക്ക് മുമ്പായി ടാക്സ് റിട്ടേൺ സമർപ്പിക്കാൻ ബുദ്ധിമുട്ടുകയാണ്.
ജൂൺ 7-നാണ് ആദായനികുതി വകുപ്പിന്റെ www.incometax.gov.in എന്ന പോർട്ടൽ ആരംഭിച്ചത്. ലോഗിൻ ചെയ്യാനുള്ള പ്രയാസം, ആധാർ മൂല്യ നിർണ്ണയം ചെയ്യാനുള്ള പ്രയാസം, ഒ.ടി.പി ജനറേറ്റ് ചെയ്യാൻ സാധിക്കാത്തത് തുടങ്ങിയവയൊക്കെയാണ് പോർട്ടൽ തകരാറുകൾ.