ആദ്യ ദിവസം തന്നെ ആദായനികുതി വെബ്‌സൈറ്റ് പണിമുടക്കി, ഇൻഫോസിസിനെ വിമർശിച്ച് നിർമല സീതാരാമൻ

ബുധന്‍, 9 ജൂണ്‍ 2021 (12:43 IST)
നികുതിദായകർക്ക് കൂടുതൽ എളുപ്പത്തിൽ നികുതി റിട്ടേൺ ഫയൽ ചെയ്യാനായി അവതരിപ്പിച്ച ആദായനികുതി പോർട്ടൽ ആദ്യദിവസംതന്നെ തകരാറിലായി. ടാഗ്‌ചെയ്ത് നിരവധിപേർ ട്വീറ്റ് ചെയ്‌തതിനെ തുടർന്ന് പ്രശ്‌നം ഉടൻ തന്നെ പരിഹരിക്കണമെന്ന് ഇൻഫോസിസിനോടും സഹസ്ഥാപകനും ചെയർമാനുമായ നന്ദൻ നിലേകനിയോടും ധനമന്ത്രി നിർമല സീതാരാമൻ ആവശ്യപ്പെട്ടു. 
 
അതേസമയം സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച ഇൻഫോസിസ് ഉടൻ തന്നെ പ്രശ്‌നം പരിഹരിക്കുമെന്ന് ഉറപ്പ് നൽകി. പഴയ പോർട്ടൽ പിൻവലിച്ച് തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് പുതിയ വെബ്‌സൈറ്റ് പുറത്തിറക്കിയത്. 2019ലാണ് പുതിയ പോർട്ടൽ ഒരുക്കുന്നതിനായി കേന്ദ്രം ഇൻഫോസിസിനെ ചുമത‌ലപ്പെടുത്തിയത്.
 
ആദായ നികുതി പ്രൊസസിങ് സമയം 63 ദിവസത്തിൽനിന്ന് ഒരുദിവസമാക്കികുറയ്ക്കുകയെന്ന ദൗത്യവും ഇതിനുപിന്നിലുണ്ടായിരുന്നു. നികുതി റീഫണ്ട് ഉടനെ നൽകാൻ ലക്ഷ്യമിട്ടാണ് പുതിയ മാറ്റം. 4.241 കോടിയാണ് പദ്ധതിക്കായി ചിലവഴിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍