മൂന്ന് മാസത്തിനിടെ ഐടി കമ്പനികൾ റിക്രൂട്ട് ചെയ്‌തത് 41,000 പേരെ
ഞായര്‍, 18 ജൂലൈ 2021 (15:01 IST)
നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്ന് മാസത്തിൽ രാജ്യത്ത് മൂന്ന് ഐടി കമ്പനികൾ പുതിയതായി റിക്രൂട്ട് ചെയ്‌തത് അടുത്ത സാമ്പത്തിക പാദങ്ങളിലും റിക്രൂട്മെന്റിൽ മുന്നേറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ടിസിഎസിൽ 20,000 പേരും ഇൻഫോസിസിൽ 8,000 പേരും വിപ്രോയിൽ 12,000 പേരുമാണ് പുതിയതായി ജോയിൻ ചെയ്‌തത്. പ്രൊജക്ടുകളുടെ എണ്ണത്തിലുണ്ടായ വർധനവാണ് കൂടുതൽ റിക്രൂട്ട്മെന്റ് നടത്താൻ കമ്പനികളെ പ്രേരിപ്പിച്ചത്.
ടിസിഎസ് 40000 ഫ്രഷേർസിനും ഇൻഫോസിസ് 35000 ഫ്രഷേർസിനും വിപ്രോ 12000 ഫ്രഷേർസിനും അവസരം കൊടുക്കുമെന്ന് ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. ഐടി സെക്‌ടറിൽ തൊഴിലവസരങ്ങളുടെ വർധനവുണ്ടാകുമെന്നാണ് ഐടി ലോകത്ത് നിന്നുള്ള വാർത്ത.