അനാവശ്യവും ഉപദ്രവകരവുമായ സന്ദേശങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ ഉപയോക്താക്കള്‍ക്ക് വേണ്ടി ടെക്‌നോളജിയില്‍ നിക്ഷേപങ്ങള്‍ നടത്തുന്നുണ്ട്. ഇത്തരത്തിലാണ് 20 ലക്ഷത്തോളം വരുന്ന അക്കൗണ്ടുകൾ വിലക്കിയതെന്ന് വാട്‌സാപ്പ് പറയുന്നു.യൂസര്‍ റിപ്പോര്‍ട്ടിലൂടെയും ബ്ലോക്കിംഗ് സംവിധാനത്തിലൂടെയുമാണ് ഈ അക്കൗണ്ടുകളെ തിരിച്ചറിഞ്ഞത്. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനുള്ള സോഫ്‌റ്റ് വെയർ ആയതിനാല്‍ ഉപഭോക്താക്കള്‍ അയക്കുന്ന സന്ദേശങ്ങള്‍ വാട്സാപ്പിനറിയാന്‍ കഴിയില്ല എന്നും കമ്പനി പറഞ്ഞു.
നിലവിൽ ഇന്ത്യയിലെ പുതിയ ഐ.ടി ചട്ടങ്ങളോട് വാട്സാപ്പ് തത്ത്വത്തില്‍ സമ്മതം മൂളിയിട്ടുണ്ടെങ്കിലും ഡൽഹിയിൽ ഇന്ത്യൻ സർക്കാരിനെതിരെ വാട്‌സാപ്പ് പരാതി നൽകിയിട്ടുണ്ട്. പുതിയ ഐടി നയങ്ങൾ വാട്‌സാപ്പിന്റെ പ്രൈവസി നിയമങ്ങൾ തകർക്കുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. നിലവിൽ 40 കോടി ഉപഭോക്താക്കളാണ് ഇന്ത്യയിൽ വാട്‌സാപ്പിനുള്ളത്.