പുലിറ്റ്‌സർ ജേതാവായ ഇന്ത്യൻ ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ദിഖി അഫ്‌ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടു

വെള്ളി, 16 ജൂലൈ 2021 (14:02 IST)
പ്രശസ്‌ത ഫോട്ടോഗ്രാഫറും പുലിറ്റ്‌സർ ജേതാവുമായ ഡാനിഷ് സിദ്ധിഖി കൊല്ലപ്പെട്ടു. റോയിട്ടേഴ്‌സ് ചീഫ് ഫോട്ടോഗ്രാഫറായ സിദ്ദിഖി കാണ്ഡഹാറിലെ സ്പിൻ ബോൽദാക് ജില്ലയിൽ നിലവിലെ സംഘർഷാവസ്ഥ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. അഫ്‌ഗാൻ മാധ്യമമായ ടോളോ ന്യൂസാണ് വാർത്ത പുറത്തുവിട്ടത്.
 
അഫ്ഗാൻ സേനയും താലിബാനും തമ്മിൽ നേരിട്ട് ഏറ്റുമുട്ടൽ നടക്കുന്ന പ്രദേശമായ പാകിസ്ഥാൻ അഫ്‌ഗാൻ അതിർത്തി പ്രദേശമായ സ്പിൻ ബൊൽദാകിലെ സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനിടെയായിരുന്നു മരണം. ജയിലിലുള്ള ഏഴായിരം പേരെ വിട്ടയ‌ക്കണമെന്ന് ആവശ്യപ്പെട്ടാ‌ണ് ഇവിടെ വെടിവെയ്പ്പ്. യുദ്ധമേഖലയിൽ കൂട്ടപലായനം തുടരുകയാണ്.
 

Danish Siddiqui, a Reuters photojournalist, was killed in clashes in Spin Boldak district in Kandahar, sources confirmed.

The Indian journalist was covering the situation in Kandahar over the last few days. pic.twitter.com/VdvIRGAEa3

— TOLOnews (@TOLOnews) July 16, 2021
റോയിട്ടേഴ്സിന്റെ ഇന്ത്യയിലെ മൾട്ടിമീഡിയ ടീമിലെ പ്രധാനിയായ ഡാനിഷ് സിദ്ദിഖി പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങളുടെയും, രാജ്യത്തെ പിടിച്ചുലച്ച രണ്ടാം കൊവിഡ് തരംഗത്തിന്റെയും എല്ലാം ഗൗരവം ഒപ്പിയെടുത്ത ഫോട്ടോഗ്രാഫർ കൂടിയാണ്. രണ്ടാം കൊവിഡ് തരംഗത്തിൽ കൊല്ലപ്പെട്ട മനുഷ്യരുടെ കൂട്ടത്തോടെ കത്തിക്കുന്ന റോയി‌ട്ടേ‌ഴ്‌സ് ചിത്രം ലോകമെങ്ങും വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 2018ൽ റോഹിഗ്യൻ അഭയാർത്ഥികളുടെ ദുരിതം പകർത്തിയ റിപ്പോർട്ടുകൾക്കാണ് ഡാനിഷിനെ പുലിറ്റ്സർ തേടിയെത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍