ജീവിക്കാനുള്ള അവകാശം മതപരമായ അവകാശത്തേക്കാൾ വലുത്: കൻവാർ യാത്ര പുനഃപരിശോധിക്കണമെന്ന് സുപ്രീം കോടതി

വെള്ളി, 16 ജൂലൈ 2021 (12:42 IST)
കൻവാർ തീർഥയാത്രാ വിഷയത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ ഹരിദ്വാറില്‍നിന്ന് ഗംഗാജലം കൊണ്ടുവരാനുള്ള കൻവാർ യാത്രയ്ക്ക് സംസ്ഥാനങ്ങൾ അനുമതി നൽകരുതെന്നാണ് കേന്ദ്രം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പകരം ഭക്തര്‍ക്ക് ഗംഗാജലം ടാങ്കറുകളിലൂടെ ലഭ്യമാക്കുന്ന സംവിധാനം സംസ്ഥാന സര്‍ക്കാരുകള്‍ സജ്ജമാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
 
ഇത് ഏറെ പഴക്കമുള്ള ആചാരമാണ്. മതവികാരം പരിഗണിച്ച് ഗംഗാജലം ടാങ്കര്‍വഴി ഭക്തജനങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള സംവിധാനം സംസ്ഥാനങ്ങള്‍ തയ്യാറാക്കണം. സാമൂഹിക അകലം ഉൾപ്പടെയുള്ള മാനദണ്ഡങ്ങൾ പാലിച്ച് വേണം സംസ്ഥാനങ്ങൾ ഗംഗാജലം വിതരണം ചെയ്യേണ്ടതെന്നും കേന്ദ്രം നിർദേശിച്ചു. അതേസമയം കന്‍വര്‍ യാത്രയ്ക്ക് അനുമതി നല്‍കിയ വിഷയം പുനഃപരിശോധിക്കണമെന്ന് സുപ്രീം കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
 
മറ്റെല്ലാ വികാരങ്ങളും, അത് മതപരമാണെങ്കിൽ കൂടി ജീവിക്കാനുള്ള അവകാശത്തിന് താഴെയാണെന്നും സുപ്രീം കോടതി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍