ഇന്നും നാളെയും എസ്ബിഐയുടെ ഡിജിറ്റല്‍ സേവനങ്ങള്‍ തടസപ്പെടും. എസ്ബിഐ ബാങ്ക് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് തടസം നേരിടുന്നതെന്ന് ബാങ്ക് അറിയിച്ചു. ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടില്‍ ഖേദിക്കുന്നതായും സഹകരണം അഭ്യര്‍ത്ഥിക്കുന്നതായും എഫ്ബിഐ ട്വീറ്റുചെയ്തു. ഏകദേശം 150 മിനിറ്റോളം തടസം നേരിടുമെന്നാണ് സൂചന.