സ്വര്‍ണവില ഈമാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. ഇന്ന് പവന് 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 36,120 രൂപയായി. ഗ്രാമിന് 10 രൂപയാണ് വര്‍ധിച്ചത്. ഈമാസം സ്വര്‍ണത്തിന് തുടര്‍ച്ചയായി നിരക്ക് ഉയരുന്ന കാഴ്ചയാണ്. ഡോളറിന്റെ മൂല്യം താഴുമ്പോഴും സ്വര്‍ണം തിളങ്ങാറുണ്ട്.