ഇടപാടുകൾ തടസ്സപ്പെടും, പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാൻ ഇനി 10 ദിവസം മാത്രം

തിങ്കള്‍, 21 ജൂണ്‍ 2021 (20:28 IST)
പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി അവസാനിക്കാൻ ഇനി 10 ദിവസങ്ങൾ കൂടി. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് മാർച്ച് 31ന് അവസാനിക്കേണ്ട സമയപരിധി ഈ മാസം 30 വരെ നീട്ടി നൽകിയത്. പാൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിച്ചില്ലെങ്കിൽ സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് തടസം നേരിടുമെന്നാണ് റിപ്പോർട്ട്.
 
പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ 1000 രൂപയാണ് പിഴയീടാക്കുക. പാൻ കാർഡ് പ്രവർത്തനരഹിതമാക്കുകയും ചെയ്യും. ഇതോടെ സാമ്പത്തിക ഇടപാടുകൾ സാധിക്കില്ല. സർക്കാർ പദ്ധതികൾ ആദായനികുതി റിട്ടേൺ തുടങ്ങിയ ആവശ്യങ്ങൾക്ക് പാൻ ആധാറുമായി ലിങ്ക് ചെയ്യേണ്ടത് നിർബന്ധമാണ്.ആദായനികുതി വകുപ്പിന്റെ വെ‌ബ്‌സൈറ്റ് വഴിയോ എസ്എംഎസ് വഴിയോ പാൻ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. 567678, 56161 എന്നീ നമ്പറുകളിൽ പാൻ,ആധാർ നമ്പറുകൾ നൽകി എസ്എംഎസ് ചെയ്‌താലും സ്റ്റാറ്റസ് അറിയാവുന്നതാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍