നിപ്പിളുകൾക്ക് ഇനി വിലക്കില്ല, വിലക്ക് നീക്കാനൊരുങ്ങി ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും

Webdunia
വ്യാഴം, 19 ജനുവരി 2023 (15:38 IST)
സ്ത്രീകളുടെ സ്തനങ്ങൾ പൂർണമായി കാണിക്കുന്നതിന് ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും ഏർപ്പെടുത്തിയിരുന്ന വിലക്ക് താമസിയാതെ തന്നെ നീക്കം ചെയ്തേക്കുമെന്ന് റിപ്പോർട്ട്. മെറ്റയുടെ യോഗത്തിൽ ഫെയ്സ്ബുക്കിലും ഇൻസ്റ്റയിലും നിപ്പിളുകൾക്ക് വിലക്കേർപ്പെടുത്തിയത് ആവിഷ്കാര സ്വാതന്ത്ര്യത്തിൻ്റെ ലംഘനമായി ഓവർസൈറ്റ് ബോർഡ് വിലയിരുത്തി.
 
പണ്ഡിതന്മാർ, അഭിഭാഷകർ,മനുഷ്യാവകാശ പ്രവർത്തകർ തുടങ്ങിയ ഉപദേശകസംഘമാണ് മെറ്റയുടെ ഓവർസൈറ്റ് ബോർഡ്. നേരത്തെ മെറ്റ പ്ലാറ്റ്ഫോമുകൾ നിപ്പിളുകൾക്ക് ഏർപ്പെടുത്തിയ വിലക്കിനെ തുടർന്ന് ഫ്രീ ദി നിപ്പിൾ എന്ന പേരിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു. സ്ത്രീകളുടേത് മാത്രമല്ല ഒരു ചിത്രകാരൻ വരച്ച യുവതിയുടെ ചിത്രങ്ങളിൽ പോലും സ്ത്രീയുടെ സ്തനാഗ്രം കാണിക്കുന്നുണ്ടെങ്കിൽ അത് പോലും മെറ്റ നീക്കം ചെയ്തിരുന്നു.
 
വാർത്താസംബന്ധിയായതോ വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ളതോ ആയ ഉള്ളടക്കങ്ങളിൽ പോലും  ഫെയ്സ്ബുക്ക് സ്തനാഗ്രങ്ങൾ പ്രദർശിപ്പിക്കാൻ അനുവദിച്ചിരുന്നില്ല. വിദ്വേഷകരമായ കണ്ടൻ്റുകൾ പ്രചരിക്കുമ്പോൾ പോലും നിപ്പിളുകൾ കണ്ടെത്താനാണ് ഫെയ്സ്ബുക്ക് ശ്രമമെന്ന് നേരത്തെ കമ്പനിക്കെതിരെ വിമർശനമുണ്ടായിരുന്നു. പ്രതിഷേധങ്ങളെ തുടർന്ന് മുലയൂട്ടുന്ന ചിത്രം, പ്രസവം,ജനനശേഷമുള്ള നിമിഷങ്ങൾ ആരോഗ്യസാഹചര്യങ്ങൾ എന്നിവയ്ക്ക് ഫെയ്സ്ബുക്ക് ഇളവ് നൽകിയിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article