ജോലിക്കാരുടെ ശരീരത്തിൽ ചിപ്പ് ഘടിപ്പിക്കുന്നു, വരാനിരിക്കുന്നത് മനുഷ്യൻ റോബോട്ടുകളാകുന്ന കാലം !

തിങ്കള്‍, 22 ജൂലൈ 2019 (17:30 IST)
മനുഷ്യ ശരീരത്തിൽ ചിപ്പുകൾ ഘടിപ്പിക്കുക. ഇതുപയോഗിച്ച് മനുഷ്യന് ചെയ്യാൻ അപ്രാപ്യമെന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്യുക. തലച്ചോറിനെ ഒരു കംബ്യൂട്ടറായി രൂപാന്താരപ്പെടുത്തുക. ചില സൈ‌ഫൈ ചിത്രങ്ങളിൽ ഇതെല്ലാം നമ്മൾ ;കണ്ടിട്ടുണ്ട്. എന്നാൽ ഇത് യാഥാർത്ഥ്യമാകാൻ ഇനി അധികം കാലമൊന്നും വേണ്ട എന്നതാണ് വാസ്തവം. ചില കമ്പനികൾ തങ്ങളുടെ ജോലിക്കരുടെ ശരീരത്തിൽ ചിപ്പുകൾ ഘടി[പ്പിച്ചുകഴിഞ്ഞു.
 
ശരീരത്തിൽ ചിപ്പ് ഘടിപ്പിച്ച ആയിരം പേരെങ്കിലും ഇപ്പോൾ ലോകത്തുണ്ട് എന്നണ് റിപ്പോർട്ടുകൾ. സ്വീഡനിലാണ് ഇതിൽ കൂടുതാൽ പേരും. ശരീരത്തിൽ ചിപ്പ് ഘടിപ്പിച്ച 200 പേരെങ്കിൽ ബ്രുട്ടനിലുണ്ട് എന്ന് പറയപ്പെടുന്നു. അമേരിക്കയിലെ ത്രീ സ്ക്വയർ മാർക്കറ്റ് എന്ന കമ്പനി തങ്ങളുടെ 80ഓളം ജീവനക്കാരുടെ ശരീരത്തിൽ ചിപ്പുകൾ ഘടിപ്പിൽച്ചു കഴിഞ്ഞു. 
 
ബ്രിട്ടനിലെ ബയോടെക്, സ്വീഡനിലെ ബയോഹോക്ക് എന്നീ കമ്പനികളാണ് നിലവിൽ ഈ സേവനം നൽകുന്നത്. ശരീരത്തിൽ ചിപ്പുകൾ സ്ഥാപിക്കുന്നതിലൂടെ  നിലവിൽ പരിമിതമായ സംവിധാനങ്ങൾ മാത്രമേ ലഭ്യമകൂ. എന്നാൽ ഭാവിയിൽ ഇത് തലച്ചോറുകൊണ്ട് നിയന്ത്രിക്കാൻ സാധിക്കുന്ന വെർചുവൽ കംബ്യുട്ടറുകൾക്ക് വരെ രൂപം നൽകും എന്നാണ് റിപ്പോർട്ടുകൾ. അതേസമയം ഇതുണ്ടാക്കിയേക്കാവുന്ന ശാരീരിക മാനസിക ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചും ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍