രാത്രിയിൽ അത്താഴം കഴിക്കുന്നതിനായി ജീവനക്കാർ മുറിയുടെ വാതിലിൽ മുട്ടി എങ്കിലും പ്രതികരണം ഉണ്ടായിരുന്നില്ല. ഇതോടെ ഗസ്റ്റ്‌ഹൗസ് അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി റൂം തുറന്ന് പരിശോധിച്ചതോടെ പ്രതിഭയെ കട്ടിലിൽ മരിച്ച നിലയിലും അരുൺ ഗുപ്തയെ സീലിംഗ് ഫാനിൽ തൂങ്ങിയ നിലയിലും കണ്ടെത്തുകയായിരുന്നു.
കൈമുറിച്ച് പ്രതിഭയുടെ നെറ്റിയിൽ ചാർത്തിയ ശേഷം ഇരുവരും ചേർന്ന് സെൽഫി എടുത്തിരുന്നു, ഇതിന് ശേഷമാകാം അരുൺ ഗുപ്ത കാമുകിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത് എന്നാണ് പൊലീസിന്റെ നിഗമനം. അരുൺ കൈമുറിക്കാൻ ഉപയോഗിച്ച ബ്ലേഡ് മുറിയിൽനിന്നും കണ്ടെത്തിയിട്ടുണ്ട്