വിക്ഷേപണം വൈകിയെങ്കിലും നേരത്തെ പ്രഖ്യാപിച്ചതുപോലെ തന്നെ സെപ്തംബർ ഏഴിന് ചന്ദ്രയാൻ 2 ചന്ദ്രന്റെ ഉപരിതലത്തിൽ ലാൻഡ് ചെയ്യുമെന്നാണ് ഐഎസ്ആർഒ വ്യക്തമാക്കിയിരിക്കുന്നത് ഒന്നാമ് ഘട്ടത്തിൽ. കൃത്യമായ പാതയിൽ തന്നെ ജിഎസ്എൽവി നീങ്ങി റൊക്കറ്റിലെ ദ്രവ ഇന്ധന ഘട്ടം പ്രവർത്തിച്ചു തുടങ്ങി. സ്ട്രാ[പോൺ റോക്കറ്റുകൾ വേർപെട്ടു.
റോക്കറ്റിലെ ക്രയോജെനിക് എഞ്ചിൻ പ്രവർത്തിച്ച സേഷമാണ് ആദ്യ ഭ്രമണ പഥത്തിൽചന്ദ്രയാൻ എത്തിയത്. ഇനി നിർണ്ണായക ഘട്ടങ്ങൾ കടന്നുവേണം ചന്ദ്രയാൻ 2 ലക്ഷ്യസ്ഥാനം കാണാൻ. ജൂലൈ 15ന് അർധരാത്രിയാണ് നേരത്തെ ചന്ദ്രയാൻ 2വിന്റെ വിക്ഷേപണം നിശ്ചയിച്ചിരുന്നത്. എന്നാൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് വിക്ഷേപണം മാറ്റിവക്കുകയായിരുന്നു.