വരുമാനം കുറഞ്ഞു, കോഗ്നിസെൻ്റിലും കൂട്ടപ്പിരിച്ചുവിടൽ: ഓഫീസുകൾ ഒഴിയുന്നു

വ്യാഴം, 4 മെയ് 2023 (19:34 IST)
പ്രമുഖ ടെക് കമ്പനിയായ കോഗ്നിസെൻ്റിലും കൂട്ടപ്പിരിച്ചുവിടൽ.3500 പേരെ പിരിച്ചുവിടുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. കമ്പനിയുടെ ഒരു ശതമാനത്തെയാണ് കോഗ്നിസെൻ്റ് ഒഴിവാക്കുന്നത്. വരുമാനം കുറഞ്ഞതാണ് ഇതിന് കാരണമായി കമ്പനി പറയുന്നത്.
 
ചെലവ് ചുരുക്കലിൻ്റെ ഭാഗമായി ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിൽ കമ്പനി പ്രവർത്തിക്കുന്ന ഓഫീസുകളിൽ ചിലത് ഒഴിയാനും തീരുമാനമായിട്ടുണ്ട്. 1.1 കോടി ചതുരശ്ര അടി സ്ഥലം ഇത്തരത്തിൽ ഒഴിവാക്കാനാണ് കമ്പനിയുടെ തീരുമാനം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍