ഏർണി ബോട്ട്: അമേരിക്കയുടെ ചാറ്റ് ജിപിടിക്ക് ചൈനയുടെ മറുപടി

ചൊവ്വ, 28 മാര്‍ച്ച് 2023 (19:42 IST)
അമേരിക്കയുടെ ചാറ്റ് ജിപിടിയോട് മത്സരിക്കാൻ ചൈനീസ് സെർച്ച് എഞ്ചിനായ ബൈദു ചാറ്റ് ബോട്ട് അവതരിപ്പിച്ചു. ഏർണി(Ernie) എന്നാണ് ഈ ചാറ്റ്ബോട്ടിന് ബൈദു പേരിട്ടിരിക്കുന്നത്. ഇത് അറിയിച്ചുകൊണ്ടുള്ള വീഡിയോ ബൈദു പുറത്തിറക്കി. പവർപോയിൻ്റ് പ്രസൻ്റേഷനുകൾ ഉണ്ടാക്കുന്നതും ഫിനാൻഷ്യൽ സ്റ്റേറ്റ്മെൻ്റ് നിർമിക്കുന്നതുമടക്കമുള്ള ഏണിയുടെ കഴിവുകൾ വ്യക്തമാക്കുന്നതാണ് വീഡിയോ.
 
മാർച്ച് 16നാണ് ബൈദു ഏർണി ബോട്ട് അവതരിപ്പിച്ചത്. യാത്രാസമയം തയ്യാറാക്കാനും മനുഷ്യനെ പോലെ ലൈവ് സ്ട്രീം ചെയ്യാനും എഴുതി നൽകുന്ന നിർദേശങ്ങളിൽ നിന്ന് ചിത്രങ്ങൾ നിർമിക്കാനും ചൈനീസ് ഭാഷയിൽ സംസാരിക്കാനും ഏർണിക്ക് സാധിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍