വെടിവച്ചിട്ട ബലൂണിന്റെ അവശിഷ്ടങ്ങള്‍ ചൈനയ്ക്ക് കൈമാറില്ല

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 8 ഫെബ്രുവരി 2023 (08:24 IST)
വെടിവച്ചിട്ട ബലൂണിന്റെ അവശിഷ്ടങ്ങള്‍ ചൈനയ്ക്ക് കൈമാറില്ലെന്ന് അമേരിക്ക. ബലൂണിന്റെ അവശിഷ്ടങ്ങള്‍ പൂര്‍ണമായും വീണ്ടെടുക്കാനുള്ള ശ്രമം നടക്കുകയാണ്. അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളിലാണ് ബലൂണിന്റെ അവശിഷ്ടങ്ങള്‍ പതിച്ചത്. 
 
ബലൂണ്‍ വീണ്ടെടുത്ത് വിശദമായ ഇന്റലിജന്‍സ് പരിശോധനയ്ക്ക് വിധേയമാക്കും. കടലിന് മുകളില്‍ വീണ അവശിഷ്ടങ്ങള്‍ ലഭിച്ചെങ്കിലും കടലിനടിയിലും പരിശോധന നടക്കുകയാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍