ബോധം പോകും വരെ ശ്വാസം പിടിച്ചുവെയ്ക്കുന്ന ബ്ലാക്ക് ഔട്ട് ചലഞ്ച്, ടിക്ടോക്കിനെതിരെ പരാതിയുമായി മാതാപിതാക്കൾ

Webdunia
വ്യാഴം, 7 ജൂലൈ 2022 (16:22 IST)
ടിക്ക്ടോക്കിലെ ബ്ലാക്ക് ഔട്ട് ചലഞ്ചിനെ തുടർന്ന് രണ്ട് കുട്ടികൾ മരിച്ച സംഭവത്തിൽ പരാതി നൽകി മാതാപിതാക്കൾ. ട്വിറ്ററിൻ്റെ അൽഗൊരിതം അപകടകരമായ ഉള്ളടക്കം കുട്ടികളുടെ മുന്നിലേക്കെത്തികുന്നുവെന്ന് പരാതിയിൽ പറയുന്നു. ബോധം പോകും വരെ ശ്വാസം പിടിച്ചുവെക്കാൻ പ്രേരിപ്പിക്കുന്നതാണ് ബ്ലാക്ക് ഔട്ട് ചലഞ്ച്. ഈ ചലഞ്ച് കണ്ടതിന് ശേഷമാണ് കഴിഞ്ഞ വർഷം തങ്ങളുടെ എട്ടും ഒമ്പതും വയസുള്ള പെൺകുട്ടികൾ മരണപ്പെട്ടതെന്ന് പരാതിയിൽ പറയുന്നു.
 
2021 ജൂലായ് 13 നാണ് ടെക്‌സസാസ് സ്വദേശിയായ എട്ടുവയസുകാരി ലാലനി എറിക മരിച്ചത്. 2021 ജൂലയിലാണ് ടിക്ടോക്കിൻ്റെ അൽഗോരിതം ബ്ലാക്ക് ഔട്ട് ചലഞ്ച് മകൾക്ക് നിർദേശിച്ചതെന്ന് പരാതിയിൽ പറയുന്നു. കഴുത്തിൽ കയർ കുരുക്കിയായിരുന്നു ലാലനി മരിച്ചത്. സമാനമായ രീതിയിലാണ് 9 വയസുകാരിയായ അരിയാനി ജൈലീൻ അരോയോ മരിച്ചത്.സമാനമായി ഒക്ലഹോമയില്‍ 12 വയസുള്ള ഒരു കുട്ടിയും ഓസ്‌ട്രേലിയയില്‍ 14 വയസുള്ള കുട്ടിയും മരിച്ചതായും പരാതിയില്‍ പറയുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article