അലക്‌സ ഇനി മുതൽ മനുഷ്യ വികാരങ്ങൾ അറിഞ് പെരുമാറും !

Webdunia
വെള്ളി, 29 നവം‌ബര്‍ 2019 (18:21 IST)
അതിവേഗം ടെക് സ്നേഹികൾ ഏറ്റെടുത്ത ഒരു ഗാഡ്ജെറ്റാണ് ആമസോണിന്റെ വെർച്വൽ അസിസ്റ്റന്റ് സംവിധാനമായ അലക്സ. ടെക് ലോകത്തെ ആഗോള ഭീമന്മാരായ ഗൂഗിളിന്റെ ഗൂഗിൾ അസിസ്റ്റന്റിനെപ്പോലും മറികടക്കുന്ന സ്വീകാര്യത ആമസോൺ അലക്സ നേടിയിട്ടുണ്ട് എന്നതാണ് വാസ്തവം. ഇപ്പോഴിതാ മനുഷ്യന്റെ വികാരം മനസിലാക്കി മറുപടി പറയാൻ അലക്സക്ക് സാധിക്കും എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ആമസോൺ.
 
ഉപയോക്താക്കൾ ആലക്സക്ക് നൽകുന്ന നിർദേശത്തിലെയോ ചോദ്യത്തിലെയോ വികാരം തിരിച്ചറിയാൻ അലക്സക്ക് സാധിക്കും. ശബദത്തിലുണ്ടാകുന്ന വേരിയേഷന്റെ അടീസ്ഥാനത്തിൽ സന്തോഷത്തിലാണോ ? അതോ സങ്കടത്തിലാണോ എന്നെല്ലാം തിരിച്ചറിയാൻ സാധിക്കുന്ന സംവിധാനമാണ് അലക്സയിൽ ആമസോൺ കൊണ്ടുവന്നിരിക്കുന്നത്.
 
നമ്മുടെ വികാരങ്ങൾ മാനിച്ചായിരിക്കും അലക്സ കമാൻഡുകൾക്ക് മറുപടി നൽകുക. ഉദാഹരണത്തിന് ഒരു പാട്ട് പ്ലേ ചെയ്യാൻ അലക്സയോട് ആവശ്യപ്പെട്ടാൽ ശബ്ദത്തിൽ നിന്നും നമുക്ക് സന്തോഷമാണോ സങ്കടമാണോ എന്ന് തിരിച്ചറഞ്ഞ് അതിനനുസരിച്ച് അലക്സ പാട്ട് തിരഞ്ഞെടുത്ത് പ്ലേ ചെയ്യും. അമേരിക്കയിലെ ഉപയോക്താക്കൾക്കായിരിക്കും ആദ്യ ഘട്ടത്തിൽ ഈ സംവിധാനം ലഭ്യമാവുക. 

അനുബന്ധ വാര്‍ത്തകള്‍

Next Article