ദാദർ ശിവാജി പാർക്കിൽ ആയിരങ്ങൾ സാക്ഷി, ഉദ്ദാവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

വ്യാഴം, 28 നവം‌ബര്‍ 2019 (19:26 IST)
മുംബൈ: ഉദ്ദാവ് താക്കറെ മഹാരാഷ്ട്ര മുഖ്യന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുംബൈയിലെ ദാദർ ശിവാജി പാർക്കി നടന്ന ചടങ്ങിൽ ആയിരങ്ങളെ സാക്ഷിയാക്കിയായിരുന്നു താക്കറെ കുടുംബത്തിൽ നിന്നുമുള്ള ആദ്യ മുഖ്യമന്ത്രിയായി ഉദ്ദാവ് സത്യ പ്രതിഞ്ഞ ചെയ്തത്. ഗവർണർ ഭഗത് സിങ് കോഷിയാരി സത്യ വാചകം ചൊല്ലിക്കൊടുത്തു.
 
ഉദ്ദാവ് താക്കറെക്കൊപ്പം മൂന്ന് പാർട്ടികളിൽനിന്നുമായി ആറ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ ആദ്യ മന്ത്രിസഭാ യോഗം ചേരും. എൻസിപി നേതാവ് അജിത് പവാർ ഉൾപ്പടെയുള്ള നേതാക്കൾ ചടങ്ങിന് സാക്ഷിയായി.  
 
ചൊവ്വാഴ്ച ചേർന്ന മഹാസഖ്യത്തിന്റെ യോഗത്തിൽ എൻസിപി നേതാവ് ജയന്ത് പട്ടീൽ ഉദ്ദാവ് താക്കറെയുടെ പേര് നിർദേശിച്ചിരുന്നു. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് ബാലാസാഹെബ് തോറാട്ട് ഉദ്ദാവ് താക്കറെയെ പിന്താങ്ങുകയും ചെയ്തു. താക്കറെ കുടുംബത്തിൽനിന്നും അധികാരപദവിയിലെത്തുന്ന ആദ്യ വ്യക്തിയാണ് ഉദ്ദാവ് താക്കറെ.   

#WATCH Uddhav Thackeray takes oath as Chief Minister of Maharashtra. #Mumbai pic.twitter.com/pKaAjqYvWM

— ANI (@ANI) November 28, 2019

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍