ഐഎഫ്എഫ്ഐ: തുടർച്ചയായ രണ്ടാംതവണയും ലിജോ ജോസ് പെല്ലിശ്ശേരിക്ക് രജത ചകോരം

വ്യാഴം, 28 നവം‌ബര്‍ 2019 (17:42 IST)
ഇന്റർനാഷ്ണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ മികച്ച സംവിധായകനുള്ള പുരസ്കാരം രണ്ടാം തവണയും സ്വന്തമാക്കി ലിജോ ജോസ് പെല്ലിശ്ശേരി. ജെല്ലിക്കെട്ട് എന്ന സിനിമയാണ് ലിജോ ജോസിനെ പുരസ്കാരത്തിന് അർഹനാക്കിയത്. കഴിഞ്ഞ തവണ 'ഈ മ യൗ'വിലൂടെ മികച്ച സംവിധായകനുള്ള പുരസ്കാരം ലിജോ ജോസ് പെല്ലിശ്ശേരി നേടിയിരുന്നു. 
 
ബ്ലെയ്സ് ഹാരിസൺ സംവിധനം ചെയ്ത 'പാർക്കിൾസ്' എന്ന ചിത്രം മികച്ച സിനിമക്കുള്ള സുവർണ ചകോരം സ്വന്തമാക്കി. മാരിഗെല്ല എന്ന സിനിമയിലെ അഭിനയത്തിന് സിയോ ജോർജ് മികച്ച നടനുള്ള സിൽവർ പീക്കോക്ക് പുരസ്കാരത്തിന് അർഹനായി.  
 
ജെല്ലിക്കെട്ട് അന്താരാഷ്ട്ര തലത്തിൽ തന്നെ അംഗീകരിക്കപ്പെട്ടതിന് ശേഷമാണ് റിലീസിനെത്തിയത്. ഒരുപോലെ പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും സിനിമ സ്വന്തമാക്കിയിരുന്നു. ഇതിനോടകം തന്നെ നിരവധി പുരസ്കാരങ്ങൾ സിനിമ സ്വന്തമാക്കിയിട്ടുണ്ട്. 
 

Live from #IFFI50 Closing Ceremony
The Indian Director, Lijo Jose Pellissery(@mrinvicible) wins the Best Director Award for his film 'Jallikattu'#IFFI2019 #Jallikattu pic.twitter.com/Qc22sTwGF4

— IFFI 2019 (@IFFIGoa) November 28, 2019

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍