ടിക്‌ടോക്കിനെ എതിരിടാൻ ഇൻസ്റ്റഗ്രാം, ചെറു വീഡിയോ ആപ്പ് 'റീൽസ്' വരുന്നു !

വെള്ളി, 29 നവം‌ബര്‍ 2019 (16:28 IST)
ലോകം മുഴുവൻ അതിവേഗം തരംഗമായി മാറിയ ചെറു വീഡിയോ ആപ്പാണ് ടിക്‌ടോക്, ടിക്‌ടോക്കിന്റെ വലിയ വിജയം ഫെയിസ്ബുക്ക് ഉൽപ്പടെയുള്ള മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് വലിയ പാഠങ്ങളാണ് നൽകിയത്, ഇപ്പോഴിതാ ടിക്‌ടോക്കിന് സമാനമായ ചെറു വീഡിയോ ക്രിയേഷൻ ആപ്പുമായി ഇൻസ്റ്റഗ്രാം രംഗത്തെത്തുകയാണ്.
 
'റീൽസ്' എന്നാണ് ചെറു മൂവി ക്രിറ്റേഷൻ ആപ്പിന് ഫെയിസ്ബുക്ക് പേര് നൽകിയിരിക്കുന്നത്. വീഡിയോ എഡിറ്റിംഗ് ടൂളുകൾ ഉൾപ്പടെ ലഭ്യകാകുന്ന പ്രത്യേക വെർച്വൽ പ്ലാറ്റ്‌ഫോമായാണ് റീൽസ് എത്തുക. വീഡിയോകൾ നിർമ്മിച്ച് പോസ്റ്റ് ചെയ്യുന്നതിനും മറ്റുള്ളവർ അപ്‌ലോഡ് ചെയ്യുന്ന വീഡിയോകൾ ആസ്വദിക്കുന്നതിനും സാധിക്കുന്ന പ്ലാറ്റ്‌ഫോമായിരിക്കും റീൽസ്
 
എന്നാൽ റീൽസ് ഉടൻ ലോക വ്യാപകമായി ലഭ്യമകില്ല. ബ്രസീലിലാണ് ആദ്യ ഘട്ടത്തിൽ റീൽസിനെ പുറത്തിറക്കുന്നത്. ടിക്‌ടോകിനുള്ള സ്വീകാര്യതയെ മറികടക്കുന്നതിനായി സാവധാനത്തിലായിരിക്കും റീൽസ് മറ്റു രാജ്യങ്ങളിലേക്ക് എത്തുക. റീൽസിന്റെ ഇന്ത്യയിലേക്കുള്ള വരവും വൈകും എന്നാണ് റിപ്പോർട്ടുകൾ.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍