ഊർജമേഖലയിൽ വമ്പൻ നിക്ഷേപവുമായി അദാനി, ഒരു കമ്പനിയെ കൂടി സ്വന്തമാക്കി

തിങ്കള്‍, 4 ഒക്‌ടോബര്‍ 2021 (20:21 IST)
ഊർജ മേഖലയിൽ വീണ്ടും വമ്പൻ നിക്ഷേപം നടത്തി ഗൗതം അദാനി. എസ്ബി എനര്‍ജി ഹോള്‍ഡിങ്സ് ലിമിറ്റഡ് എന്ന വമ്പൻ കമ്പനിയേയാണ് അദാനിയുടെ ഉടമസ്ഥതയിലുള്ള ഗ്രീൻ എനർജി ലിമിറ്റഡ് സ്വന്തമാക്കിയത്. 26000 കോടി രൂപ മുടക്കിയാണ് കമ്പനി ഏറ്റെടുത്തത്. ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായെന്ന് കമ്പനി സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനെ അറിയിച്ചു.
 
ജപ്പാന്‍ ആസ്ഥാനമായ സോഫ്റ്റ്ബാങ്കിന് 80 ശതമാനവും ഭാരതി ഗ്രൂപ്പിന് 20 ശതമാനവും ഉടമസ്ഥതയുണ്ടായിരുന്നതാണ് ഈ കമ്പനി. മെയ് 18നാണ് ഇത് സംബന്ധിച്ച കരാറിൽ അദാനിയുടെ കമ്പനി ഒപ്പ് വെച്ചത്. എസ്ബിക്ക് 1700 മെഗാവാട്ട് ഓപ്പറേഷണല്‍ അസ്സറ്റും 2554 മെഗാവാട്ടിന്റെ അസ്സറ്റ് നിര്‍മാണ ഘട്ടത്തിലും ആണ്. 
 
ഇതോടെ അദാനി ഗ്രീനിന്റെ ഓപ്പറേഷണൽ അസറ്റ് 5.4 ഗിഗാവാട്ടായി ഉയർന്നു. ആകെ കമ്പനിയുടെ ഊര്‍ജ ഉല്‍പാദനം 19.8 ഗിഗാവാട്ടായി. ഇതോടെ റിന്യൂവബിള്‍ എനര്‍ജി രംഗത്ത് ആഗോള തലത്തില്‍ വലിയ കമ്പനിയായി മാറാന്‍ അദാനിക്ക് കഴിയും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍