2025 ഓടെ പത്തിൽ 6 പേർക്ക് യന്ത്രങ്ങൾ കാരണം തൊഴിൽ നഷ്ടമാകും: വേൾഡ് ഇക്കണോമിക് ഫോറം

ചൊവ്വ, 6 ഏപ്രില്‍ 2021 (20:12 IST)
മനുഷ്യരെ പോലെ യന്ത്രങ്ങളും ജോലിയിൽ വ്യാപകമാവുന്നതോടെ 2025ൽ പത്തിൽ ആറ് പേർക്കും യന്ത്രങ്ങൾ കാരണം തൊഴിൽ നഷ്ടമാകുമെന്ന് വേൾഡ് ഇക്കണോമിക് ഫോറം റിപ്പോർട്ട്. 19 രാജ്യങ്ങളിലെ 32,000 തൊഴിലാളികളെ ഉൾപ്പെടുത്തി നടത്തിയ സർവേയ്ക്ക് ശേഷമാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
 
ഏതാനും വർഷങ്ങൾക്കുള്ളിൽ തങ്ങളുടെ തൊഴിൽ നഷ്ടപ്പെടുമെന്ന് ഭയക്കുന്നവരായിരുന്നു സർവേയിലെ 40% തൊഴിലാളികളും 56% ദീർഘകാല തൊഴിലുകൾ ഭാവിയിൽ ലഭിക്കുമെന്ന് കരുതുന്നു.
 
80% തൊഴിലാളികൾ പുതിയ സാങ്കേതിക വിദ്യ സ്വായത്തമാക്കിയവരും സ്വന്തം കഴിവുകൾ വികസിപ്പിക്കാൻ പ്രയത്‌നിക്കുന്നവരുമാണ്. 2020 ൽ 40 % തൊഴിലാളികൾ തങ്ങളുടെ ഡിജിറ്റൽ കഴിവുകൾ വികസിപ്പിക്കുന്നതിന് ലോക്‌ഡൗൺ പ്രയോജനപ്പെടുത്തി.
 
77 % പേർ പുതിയ കഴിവുകൾ പഠിക്കാനോ വീണ്ടും പരിശീലനം നേടാനോ തയ്യാറാണെന്നും സർവേ പറയുന്നു. ഭാവിയിൽ  യന്ത്രങ്ങളെയും നിർമിത ബുദ്ധിയെയും കൂടുതൽ ആശ്രയിക്കുന്നതിലൂടെ 85 ദശലക്ഷം തൊഴിലവസരങ്ങൾ നഷ്ടപെടുമെന്നാണ്  വേൾഡ് എക്കണോമിക്സ് ഫോറം കഴിഞ്ഞ വർഷം പുറത്തിറക്കിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍