ഗുഗിള്‍ മാപ് ഏറെ സഹായകരമായ ആപ്ലിക്കേഷനാണ്. രാജ്യങ്ങളും അവയെ കുറിച്ചുള്ള വിശദ വിവരങ്ങളും യാത്രാ സംവിധാനങ്ങളും റോഡുകളും മറ്റും ഇതിലൂടെ മനസിലാക്കാനാവും.
ഫൈന്‍ഡ് മൈ ഫോണ്‍/ ഐ ഫോണ്‍- അടുത്ത പേജ്
നഷ്ടപ്പെട്ട ഫോണ്‍ കണ്ടെത്താന്‍ ഫൈന്‍ഡ് മൈ ഫോണ്‍, ഫൈന്‍ഡ് മൈ ഐ ഫോണ്‍ ആപ്ലിക്കേഷനുകള്‍ ലഭിക്കും.
നഷ്ടപ്പെട്ട ഫോണ്‍ ലോക്ക് ആക്കാനും ഡാറ്റകള്‍ മുഴുവന്‍ കളയാനും ഈ ആപ്ലിക്കേഷനില്‍ സംവിധാനമുണ്ട്.
യുട്യൂബ് ആപ്പ്- അടുത്ത പേജ്
മള്‍ടിടാസ്കിങ്ങ് ഫീച്ചറോട് കൂടിയ ആപ്പാണ് യുട്യൂബ് പുറത്തിറക്കിയിരിക്കുന്നത്. ഒരു വീഡീയോ കാണുമ്പോള്‍ത്തന്നെ മറ്റ് വീഡിയോകള്‍ ബ്രൌസ് ചെയ്യാന്‍ കഴിയും.
ടെമ്പിള്‍ റണ്‍- അടുത്ത പേജ്
ടെമ്പിള്‍ റണ്‍ 1, 2ഉം നിരവധിപ്പേരെ ആകര്‍ഷിച്ച് ഗെയിം ആപ്ലിക്കേഷനാണ്.
ഓട്ടവും ചാട്ടവും വളയലും പുളയലുമൊക്കെയായി നല്ല ഒരു സമയം കൊല്ലിയാണ് ഇത്.
സ്കൈപി- അടുത്ത പേജ്
സുഹൃത്തുക്കളും ബന്ധുക്കളുമായി ഇന്റെര്‍നെറ്റിന്റെ മാത്രം ചിലവില്‍ നമുക്ക് മുഖാമുഖം സംസാരിക്കാം.
ഏത് ഒഎസിലും പ്രവര്‍ത്തിക്കുന്ന സ്കൈപി ആപ്പ് ലഭ്യമാണ്,
വാട്ട്സ് ആപ്പ്- അടുത്ത പേജ്
ത്രീജി, വൈഫൈ സംവിധാനങ്ങളുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മെസെന്ജറാണ് ഇത്, ടെക്സ്റ്റ് മെസേജുകള്‍ നല്‍കാനും സ്വീകരിക്കാനും, ചിത്രങ്ങളും, ശബ്ദം, വീഡിയോ എന്നിവ കൈമാറാനും കഴിയും.
ഗുഡ് റീഡ്സ്- അടുത്ത പേജ്
ഭീമാകാരമായ ഒരു ലൈബ്രറി, ഈ ആപ്ലിക്കേഷന്‍ സ്വന്തമാക്കുന്നതിലൂടെ നമുക്ക് ലഭിക്കും. പുസ്തക വിശകലനങ്ങളുള്പ്പടെ ഇതില്‍നിന്നും ലഭിക്കും.
ഇന്ത്യന്‍ റെയില്‍ ഇന്‍ഫോ- അടുത്ത പേജ്
ഏറ്റവും കൂടുതല്‍ ഡൌണ്‍ലോഡ് ചെയ്യപ്പെട്ട ആപ്ലിക്കേഷനുകളില്‍ ഒന്നാണിത്. ട്രെയിന്‍ പിഎന്‍ആര്‍ സ്റ്റാറ്റസ്, സീറ്റ് വിവരങ്ങള്‍, എന്നിവ അറിയാന്‍ ഈ അപ്ലിക്കേഷനിലൂടെ കഴിയും.
എംഎക്സ് പ്ലേയര്‍- അടുത്ത പേജ്
പ്രശസ്തമായ ഒരു ആന്‍ഡ്രോയിഡ് വീഡിയോ പ്ലേയറാണ് എംഎക്സ് പ്ലേയര്‍. സ്ക്രീനില തന്നെ വീഡിയോ സൂം ചെയ്യാനും ശബ്ദം ക്രമീകരിക്കാനും കഴിയും.
ബുക്ക് മൈ ഷോ- അടുത്ത പേജ്
സിനിമ, നാടകം തുടങ്ങിയ പരിപാടികളുടെയും സീറ്റ് ഉറപ്പാക്കാന്‍ ഈ ആപ്പ് സഹായകമാകും. ടിക്കറ്റിനുള്ള പണം ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവയിലൂടെ നല്‍കാനും കഴിയും.
* ഈ ആപ്ലിക്കേഷനുകളുടെ ഉപയോഗം വിദഗ്ദരുടെ അഭിപ്രായങ്ങള്‍ കൂടി കേട്ടതിനു ശേഷം മാത്രം