രാജ്യത്തെ നാലാമത്തെ സോഫ്റ്റ്വെയര്‍ കമ്പനിയായ സത്യം കമ്പ്യൂട്ടേഴ്സ് ലിമിറ്റഡ് യൂറോപ്പിലെ വ്യാപാരം നൂറൂകോടി ഡോളറിന്‍റേതാക്കി ഉയര്‍ത്താന്‍ പദ്ധതിയിടുന്നു. അമേരിക്കന്‍ സാമ്പത്തിക വിപണിയിലെ മാന്ദ്യം സോഫ്റ്റ്വെയര്‍ സ്ഥാപനങ്ങളെ ബാധിക്കുന്ന സാഹചര്യത്തില്‍ അമേരിക്കന്‍ ഉപഭോക്താക്കളെ ആശ്രയിക്കുന്നത് കുറയക്കാന്‍ വേണ്ടിയാണ് യൂറോപ്പിലെ വ്യാപാരം വര്‍ദ്ധിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്.
സോഫ്റ്റ്വെയര്‍ പ്രൊവൈഡേഴ്സിന്‍റെ വില്പനയിലൂടെ 2001 ഓടെ യൂറോപ്പില്‍ 25 ശതമാനം വരുമാനം കൂട്ടുന്നതിനാണ് കമ്പനിയുടെ പദ്ധതിയെന്ന് കമ്പനിയുടെ യൂറോപ്യന്‍ സെയില്‍സ് തലവനും സീനിയര്‍ വൈസ് പ്രസിഡന്‍റുമായ പീറ്റര്‍ ഹെയ്ജി അറിയിച്ചു. നിലവിലുള്ള ഉപഭോക്താക്കളായ യൂറോപ്യന്‍ എയറണോട്ടിക്കല്‍ ഡിഫന്‍സ് ആന്‍റ് സ്പെയ്സ് കോ പോലുള്ളവയെ കൂടാതെ പുതിയ വ്യാപാര സ്താപനങ്ങളെ കണ്ടുത്തുന്നതിനുള്ള ശ്രമങ്ങള്‍ കമ്പനി ആരംഭിച്ചിട്ടുണ്ട്.
മറ്റ് സോഫ്റ്റ്വെയര്‍ സ്ഥാപനങ്ങളായ ഇന്‍ഫോസിസ് ടെക്നോളജീസ് ലിമിറ്റഡ്, ടാറ്റ കള്‍സള്‍ട്ടന്‍സി സര്‍വീസസ് ലിമിറ്റഡ് എന്നിവയുമായി സഹകരിച്ച് യൂറോപ്പില്‍ നിന്നുള്ള കൂടുതല്‍ ഓഡറുകള്‍ നേടുന്നതിനുള്ള ശ്രമം നടത്തുന്നതിനും കമ്പനി പദ്ധതിയിടുന്നു. ഇന്ത്യയിലെ സോഫ്റ്റ്വെയര്‍ കമ്പനികളില്‍ ഒന്നാം സ്ഥാനത്തുള്ള ടി സി എസ് കഴിഞ്ഞ വര്‍ഷം യൂറോപ്പില്‍ നിന്ന് 29 ശതമാനം വരുമാനമാണ് നേടിയത്. ഇന്‍ഫോസിസ് 27 ശതമാനവും നേടി.