ദീപാവലി എത്തിക്കഴിഞ്ഞു. എന്നാല്‍, ബി പി ഒ കമ്പനികള്‍ക്ക് ഇത് ആശങ്കയുടെ സമയമാണ്. ജീവനക്കാര്‍ക്ക് അവധി നല്‍കാതെ ജോലി ചെയ്യിപ്പിക്കാനുള്ള വഴി തേടുകയാണ് കമ്പനികള്‍.
അമേരിക്കയിലും യൂറോപ്പിലും നിന്ന് പുറം പണി കരാര്‍ ലഭിച്ചിട്ടുള്ള കമ്പനികളാണ് ദീപാവലിക്കും പ്രവര്‍ത്തിക്കാന്‍ വഴി തേടുന്നത്. അമേരിക്കയിലും യൂറോപ്പിലും ദീപാവലിക്ക് അവധി ഇല്ലാത്തതിനാല്‍ കരാര്‍ പ്രകാരം ഇവിടെയും അന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്.
ഇതിനായി തൊഴിലാളികള്‍ക്ക് അന്നേ ദിവസം ഇരട്ടി ശമ്പളവും അധിക അലവന്‍സുകളും സൌജന്യ ഭക്ഷണവും നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരിക്കുകയാണ് കമ്പനികള്‍. രാത്രിയില്‍ പാര്‍ട്ടിയും ഏര്‍പ്പെടുത്താമെന്നാണ് വാഗ്ദാനം.
ദീപാവലിക്ക് സമാനമായ അന്തരീക്ഷം ഓഫീസുകളില്‍ സൃഷ്ടിക്കുമെന്ന് പുറം പണി കരാറില്‍ മുന്നില്‍നില്‍ക്കുന്ന ഒരു കമ്പനിയുടെ ഹ്യൂമന്‍ റിസോഴ്സ് എക്സിക്യൂട്ടീവ് ഗുര്‍ഗാവില്‍ പറഞ്ഞു. പടക്കങ്ങള്‍ പൊട്ടിക്കുകയും സമ്മാനങ്ങള്‍ നല്‍കുകയും മധുര പലഹാരങ്ങള്‍ വിതരണം ചെയ്യുകയും ചെയ്യും.