പ്രമുഖ സോഷ്യല്‍ നെറ്റ്വര്‍ക്ക് വെബ്സൈറ്റായ ഫേസ്ബുക്ക് സേവനം ഇനി ഐഫോണില്‍ ലഭിക്കും. ഐഫോണ്‍ ഒ എസ് സംവിധാനത്തിലൂടെയായിരിക്കും ഫ്രന്‍റ്‌ലിഫേസ്ബുക്ക് ലഭ്യമാകുക.
നിലവില്‍ ഐഫോണ്‍ ഒ എസ് ആപ്ലിക്കേഷനില്‍ ലഭ്യമാകുന്ന ഫേസ്ബുക്ക് സേവനം കൂടുതല്‍ ഐഫോണ്‍ ആപ്ലിക്കേഷനുകള്‍ വഴി ലഭ്യമാക്കാനുള്ള ശ്രമത്തിലാണ്. ഇതോടെ ഐഫോണുകളും ഐപോഡ് ടച്ചുകളും ഉപയോഗിക്കുന്നവര്‍ക്ക് ഫേസ്ബുക്ക് സേവനം ലഭ്യമാകും.
ഫേസ്ബുക്ക് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഐഫോണ്‍ ആപ്ലിക്കേഷനുകള്‍ ഡൌണ്‍ലോഡ് ചെയ്ത് ഫേസ്ബുക്ക് സേവനം ലഭ്യമാക്കാം. വ്യക്തി വിവരങ്ങള്‍ക്ക് സുരക്ഷിതത്വം നല്‍കുന്നതായിരിക്കും ഐഫോണ്‍ ഒഎസ്-ഫ്രന്‍റ്‌ലി ഫേസ്ബുക്ക് എന്ന് നിര്‍മ്മാതാവ് ജോ ഹൌവിറ്റ് പറഞ്ഞു.