ഫേസ്ബുക്ക് അറബിയിലും

Webdunia
വെള്ളി, 13 മാര്‍ച്ച് 2009 (18:14 IST)
പ്രമുഖ സോഷ്യല്‍ നെറ്റ്വര്‍ക്ക് വെബ്‌സൈറ്റായ ഫേസ്ബുക്ക് അറബി, ഹീബ്രു പതിപ്പുകള്‍ കൂടി തുടങ്ങുന്നു. നിലവില്‍ നാല്‍‌പതോളം ഭാഷകളില്‍ ലഭ്യമായ ഫേസ്ബുക്ക് ചുരുങ്ങിയത് 60 ഭാഷകളിലെങ്കിലും ലഭ്യമാക്കാനാണ് ഫേസ്ബുക്ക് എഞ്ചിനീയര്‍മാര്‍ ലക്‍ഷ്യമിടുന്നത്.

ലോകത്തെ എല്ലാ ഭാഷകളിലും ഫേസ്ബുക്ക് പേജുകള്‍ നിര്‍മ്മിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നതായി കാലിഫോര്‍നിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫേസ്ബുക്ക് അധികൃതര്‍ അറിയിച്ചു.

എന്നാല്‍ ഇംഗ്ലീഷില്‍ ലഭിക്കുന്ന ഭംഗി മറ്റു ഭാഷകളിലെ പേജുകള്‍ക്ക് ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. അതേസമയം, മറ്റു ഭാഷകളിലെ പേജുകള്‍ സംബന്ധിച്ച് നിരവധി സാങ്കേതിക, നിയമ പ്രശ്നങ്ങള്‍ ഉണ്ടെന്ന് ഫേസ്ബുക്ക് അധികൃതര്‍ തന്നെ സമ്മതിക്കുന്നുണ്ട്. ജനപ്രിയ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കിന് ലോകത്ത് മൊത്തത്തില്‍ 175 ദശലക്ഷം അംഗങ്ങളാണ് ഉള്ളത്.