ജനപ്രിയ മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ ബോളിവുഡ് നടിമാരുടെ നിറഞ്ഞ സാന്നിധ്യം ശ്രദ്ധേയമാണ്. പ്രിയങ്കാ ചോപ്ര, മല്ലികാ ഷെറാവത്ത് തുടങ്ങി പ്രമുഖ ബോളിവുഡ് സുന്ദരികളൊക്കെ ട്വിറ്ററില്‍ സ്ഥാനം നേടി കഴിഞ്ഞു. കഴിഞ്ഞ മാസമാണ് പ്രിയങ്കാ ചോപ്ര ട്വിറ്ററിലെത്തിയത്. പ്രിയങ്കയ്ക്ക് നിലവില്‍ പതിനൊന്നായിരം ഫോളോവേഴ്സ് ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഫോളവേഴ്സിന്റെ കാര്യത്തില്‍ മല്ലികാ ഷെറാവത്ത്, ഗുല്‍ പാങ് എന്നിവരെക്കാള്‍ പ്രിയങ്ക ഏറെ മുന്നേറി കഴിഞ്ഞു. മല്ലികാഷെറാവത്ത് പ്രിയങ്കയെക്കള് മുമ്പെ ട്വീറ്റിംഗ് തുടങ്ങിയിരുന്നു. അതേസമയം, പ്രിയങ്കയുടെ ട്വിറ്റര്‍ ഉപയോഗത്തെ കുറിച്ച് നെറ്റ്ലോകത്ത് വന്‍ ചര്‍ച്ചാ വിഷയമായിരിക്കയാണ്.
ബോളിവുഡ്, ഹോളിവുഡ് താരങ്ങള്‍ക്ക് ഷൂട്ടിംഗ് തിരക്കിനിടയില്‍ ആരാധകരോട് സംവദിക്കാനുള്ള ഏകമാര്ഗമായാണ് ട്വിറ്ററിനെ സ്വീകരിക്കുന്നത്. മല്ലികാ ഷെറാവത്തും പ്രിയങ്കയും കാര്യമായി തന്നെ ട്വിറ്റര്‍ സേവനം ഉപയോഗപ്പെടുത്തുന്നവരാണ്. നിരവധി ആരാധകര്‍ സന്ദേശം അയക്കുന്നുണ്ടെന്നും അവര്‍ക്കെല്ലാം മറുപടി നല്‍കാറുണ്ടെന്നും പ്രിയങ്ക പറഞ്ഞു. അതേസമയം, പ്രിയങ്കയെ നിരവധി പേര് പിന്തുടരുന്നുണ്ടെങ്കിലും പ്രിയങ്ക പിന്തുടരുന്നത് പതിനാറ് അംഗങ്ങളെ മാത്രമാണ്.