പോപ്പ് ബെനഡിക്ട് പതിനാറാമന്‍ ഫേസ്ബുക്കില്‍

Webdunia
ചൊവ്വ, 26 മെയ് 2009 (19:04 IST)
ജനപ്രിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ ഫേസ്ബുക്കില്‍ ആത്മീയ നേതാവ് പോപ്പ് ബെനഡിക്ട് പതിനാറാമന്‍ അംഗത്വമെടുത്തു. വത്തിക്കാന്‍ ഹൈടെക് യുഗത്തിലേക്ക് നീങ്ങുന്നു എന്നതിന്‍റെ സൂചനയാണ് ഇത് കാണിക്കുന്നത്. വത്തിക്കാന്‍ സന്ദേശങ്ങള്‍ കൂടുതല്‍ ജനങ്ങളിലെത്തിക്കുക എന്ന ലക്‍ഷ്യത്തോടെയാണ് ഫേസ്ബുക്കില്‍ പോപ്പ് ഇത്തരമൊരു അംഗത്വമെടുത്തതെന്നാണ് കരുതുന്നത്.

ഫേസ്ബുക്കില്‍ പോപ്പ് അംഗത്വമെടുത്ത ദിവസം തന്നെ പത്ത് ലക്ഷം നെറ്റ് ഉപയോക്താക്കള്‍ പോപ്പിനെ തേടിവന്നു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. യുവാക്കളെ നല്ല വഴിയിലേക്ക് നയിക്കാന്‍ ഉതകുന്ന സന്ദേശങ്ങളാണ് ഇതു വഴി നല്‍കിക്കൊണ്ടിരിക്കുന്നത്. സാങ്കേതിക ലോകത്തെ സൌഹൃദ്ബന്ധങ്ങള്‍ ദൃഢമാക്കണമെന്ന സന്ദേശവും പോപ്പ് നല്‍കുന്നു.
എന്തായാലും പോപ്പിന്‍റെ ഫേസ്ബുക്ക് പ്രവേശനം ഏറെ ഹിറ്റായി കഴിഞ്ഞു. ടെലിവിഷന്‍ ചാനലുകളും പത്രങ്ങളും ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടതോടെ ഫേസ്ബുക്കിലെ പോപ്പിനെ തേടി കൂടുതല്‍ പേര്‍ എത്തിത്തുടങ്ങിയിട്ടുണ്ട്.