വീഡിയോ ഗെയിംസ് തരംഗം ആഞ്ഞടിക്കുകയാണ്. ദിവസവും പുതിയ ഗെയിമുകളാണ് ഐ ടി വിപണിയിലെത്തുന്നത്. സീസന്‍, സിനിമ, രാഷ്ട്രീയം എന്തുമായിക്കോട്ടെ, എല്ലാം വീഡിയോ ഗെയിംസ് വിഷയങ്ങളാണ്. വിഡിയോ ഗെയിമുകളുടെ വില്‍പന കുത്തനെ വര്‍ധിക്കുകയാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ലോക പ്രശസ്ത വീഡിയോ ഗെയിംസ് നിര്‍മ്മാതാക്കളായ നിന്‍റെന്‍റൊ വിയുടെ വില്‍പ്പന 50 ദശലക്ഷം കവിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ഏറ്റവും വേഗതയില്‍ കുറഞ്ഞ കാലം കൊണ്ട് ആഗോള പ്രചാരം നേടി ചരിത്രം കുറിച്ച വീഡിയോ ഗെയിമായ വി മൂന്ന് വര്‍ഷം മുമ്പാണ് പുറത്തിറങ്ങിയത്. വീഡിയോ ഗെയിംസ് രംഗത്തുള്ള മറ്റു കമ്പനികളായ എക്സ്ബൊക്സ് 360, സോണിയുടെ പ്ലേസ്റ്റേഷന്‍ എന്നിവയുമായി മത്സരിച്ചാണ് വി ഇത്തരമൊരു നേട്ടം കൈവരിച്ചിരിക്കുന്നത്.
അതേസമയം കമ്പനിയുടെ പുതിയ ഉല്‍പ്പന്നം ഡി എസ് ഐയുടെ വില്‍പ്പനയും മുന്നിലാണ്. കഴിഞ്ഞ നവംബറില്‍ ജപ്പാനില്‍ പുറത്തിറക്കിയ ഡി എസ് ഐയുടെ വില്‍പന രണ്ട് മില്യന്‍ കവിഞ്ഞതായി കമ്പനി വക്താവ് അറിയിച്ചു. ഇപ്പോള്‍ ജപ്പാനില്‍ മാത്രം ലഭ്യമായ ഡി എസ് ഐ അടുത്ത ഏപ്രില്‍ മൂന്നിന് യൂറോപ്പിലും ഏപ്രില്‍ നാലിന് അമേരിക്കയിലും പുറത്തിറക്കും. നേരത്തേതില്‍ നിന്നും വ്യത്യസ്തമായി ഇന്ന് വീഡിയോ ഗെയിംസ് താല്‍പര്യക്കാര്‍ വര്‍ധിച്ചു വരുന്നതായാണ് ഗെയിംസ് വിപണി വൃത്തങ്ങള്‍ അറിയിച്ചത്.
സാന്‍ഫ്രാന്‍സിസ്കോയില്‍ നടന്ന ഗെയിം ഡവലപേഴ്സ് കോണ്‍ഫ്രന്‍സിലും ഇതേ അഭിപ്രായമാണ് ഉയര്‍ന്നത്. നേരത്തെ കുട്ടികള്‍ മാത്രമായിരുന്നു വീഡിയോ ഗെയിംസ് ഉപഭോക്താക്കള്‍, എന്നാല്‍ ഇന്ന് മുതിര്‍ന്നവരും ഇത്തരം ഗെയിമുകളെ താല്‍പര്യപ്പെടുന്നു. 2001ലാണ് വി ആദ്യമായി വി ആദ്യമായി ഗെയിംസ് പുറത്തിറക്കിയത്.