ഡെല്ലിന്‍റെ പവര്‍വോള്‍ട്ട് ഉടന്‍

Webdunia
PROPRO
കമ്പ്യൂട്ടര്‍ നിര്‍മ്മാണ രംഗത്തെ പ്രമുഖരായ ഡെല്‍ പുതിയ മോഡലായ പവര്‍വോള്‍ട്ട് എം.ഡി 1120 ഉടന്‍ പുറത്തിറക്കും. ആദ്യമായി സ്മാള്‍ ഫോം ഫാക്ടര്‍ 2.5 ഇഞ്ച് ഡിസ്ക് ഡ്രൈവിന്‍റെ സഹായത്തോടെയുള്ള സ്റ്റോറേജ് എക്സ്പാന്‍‌ഷന്‍ എന്‍‌ക്ലോഷര്‍ ഒരുക്കുന്നു എന്നതാണ് ഈ മോഡലിന്‍റെ സവിശേഷത.

സ്റ്റോറുചെയ്തിട്ടുള്ള ഡേറ്റകളിലേയ്ക്ക് വളരെ വേഗത്തിലുള്ള പ്രവേശനം ലഭ്യമാക്കുന്നത് വഴി പവര്‍വോള്‍ട്ട് എം.ഡി 1120 മെച്ചപ്പെട്ട പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മെച്ചപ്പെട്ട ഊര്‍ജ്ജക്ഷമതയുള്ള ഈ മോഡല്‍ വളരെ കുറച്ച് ഊര്‍ജ്ജം മാത്രമേ ഉപയോഗിക്കുകയുള്ളുവെന്നും കമ്പനി പറയുന്നു.

ഇതിലെ 24 സ്മാള്‍ ഫോം ഫാക്ടര്‍ ഡ്രൈവുകള്‍ 70 കുറച്ച് സ്പെയ്സ് മാത്രമേ ഉപയോഗിക്കുകയുള്ളൂ. ഒപ്പം 3.5 ഇഞ്ച് ഡ്രൈവുകളേക്കാള്‍ 50 ശതമാനം കുറച്ച് ഊര്‍ജ്ജം മാത്രമാണ് പവര്‍വോള്‍ട്ട് എം.ഡി 1120 ഉപയോഗിക്കുന്നത്. പവര്‍വോള്‍ട്ട് എം.ഡി 1120 ഉടന്‍ തന്നെ വിപണിയില്‍ ലഭ്യമായി തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.