ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണം; ലോകമൊട്ടാകെ ഇന്റെര്‍നെറ്റ് സ്പീഡ് കുറഞ്ഞു

വ്യാഴം, 28 മാര്‍ച്ച് 2013 (18:06 IST)
PRO
ലോകമൊട്ടാകെ ഇന്റെര്‍നെറ്റിനു സ്പീഡ് കുറഞ്ഞത് ചരിത്രത്തിലെ ഏറ്റവും വലിയ സൈബര്‍ ആക്രമണത്താലാണെന്ന് വിദഗ്ദര്‍. രണ്ട് വെബ്‌ ഹോസ്റ്റിംഗ് കമ്പനികള്‍ തമ്മിലുള്ള വൈരമാണ് ലോകമൊട്ടാകെ ഇറ്റ് ഉപയോഗിക്കുന്നവര്‍ക്ക് പണി കൊടുത്തത്.

നെറ്റ് ബാങ്ക് ഉപയോഗിക്കാനാകാതെയും ഇ മെയിലുകള്‍ ചെയ്യാനും വരെ തടസം നേരിട്ടു. ന്യൂക്ലിയര്‍ ആക്രമണത്തേക്കാള്‍ ഭീകരമെന്നാണ് മുന്‍ നിര കമ്പനികള്‍ പറഞ്ഞത്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനുവരുന്ന ഉപയോക്താക്കള്‍ക്ക്‌ ഇന്റര്‍നെറ്റിന്റെ വേഗം കുറഞ്ഞു.

അനാവശ്യ ഇമെയിലുകള്‍ നിയന്ത്രിക്കാന്‍ സഹായിക്കുന്ന 'നോണ്‍-പ്രോഫിറ്റ്‌' ഗ്രൂപ്പായ സ്പാംഹോസും ഡച്ച്‌ കമ്പനിയായ സൈബര്‍ബങ്കറും തമ്മിലുള്ള വിദ്വേഷമാണ്‌ ലോകമെമ്പാടും ബാധിച്ചത്‌.

മെയില്‍ബോക്സുകള്‍ നിശ്ചലമാകുന്ന സൈബര്‍ബങ്കര്‍ ജങ്ക്മെയിലുകള്‍ അയച്ചാണ് ഇവര്‍ പരസ്പരം പാരപണിതത്. പക്ഷേ അതിനോടൊപ്പം ഇന്റെര്‍നെറ്റ് ലോകത്തിനും പണികിട്ടി. സൈബര്‍ ഏജന്‍സികള്‍ ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക