ഇന്ത്യക്കാര്‍ക്ക് പ്രിയം മോഡിയും കത്രീനയും പിന്നെ ഐആര്‍സിടിസിയും!
ബുധന്‍, 18 ഡിസംബര്‍ 2013 (18:02 IST)
PRO
PRO
കടന്നുപോകുന്ന വര്‍ഷത്തില്‍ ഇന്ത്യക്കാര്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞ കാര്യങ്ങളുടെ പട്ടിക പുറത്തുവന്നു. ബോളിവുഡ് ചിത്രം ‘ചെന്നൈ എക്സ്പ്രസ്’ ആണ് ട്രെന്റ് ലിസ്റ്റില്‍ ഒന്നാമത്. ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ വിഷയമാകട്ടെ ഇന്ത്യന്‍ റെയില്‍വെയുടെ ടിക്കറ്റ് ബുക്കിംഗ് വെബ്സൈറ്റ് ആയ ഐആര്‍സിടിസിയാണ്.
സല്‍മാന്‍ ഖാനും കത്രീന കൈഫുമാണ് ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞ ബോളിവുഡ് താരങ്ങള്‍. ബോളിവുഡ് ചിത്രങ്ങളുടെ പട്ടികയില്‍ ഏറ്റവും മുന്നില്‍ ‘ആഷിഖ്വി 2’ ആണ്.
നരേന്ദ്രമോഡിയാണ് ഗൂഗിളിലെ ഏറ്റവും പ്രശസ്തനായ രാഷ്ട്രീയക്കാരന്‍. സച്ചിന്‍ ടെന്റുല്‍ക്കറും സണ്ണി ലിയോണും മുന്‍പന്തില്‍ തന്നെയുണ്ട്. ഗാഡ്ജറ്റുകളില്‍ സാംസങ് ഗ്യാലക്സി എസ് 4 ആണ് ഏറ്റവും മുന്നില്‍.