ലോക വിപണി കീഴടക്കുമെന്ന അവകാശവാദമായി ഏത്തിയിട്ടും കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയാതെ പോയ ആപ്പിള്‍ ഐ ഫോണിന് വെല്ലുവിളിയുമായി പ്രമുഖ ഇലക്‌ട്രോണിക്സ് കമ്പനിയായ സാംസങ്ങ് രംഗത്ത് എത്തി.
ഓഡിയോ കമ്പനിയായ ബാങ്&ഒലൂഫ്സെനിന്‍റെ സഹകരണത്തോടെ സാംസങ്ങ് പുറത്തിറക്കുന്ന ‘സെറെനാറ്റ’ എന്ന് മ്യൂസിക്ക് ഫോണാണ് ഐ ഫോണിന് ഭീഷണിയാകുന്നത്.ഐ ഫോണിനെ പോലെ തന്നെ മൊബൈല്‍ ഫോണും,ഇന്‍റര്‍നെറ്റ് ബ്രൌസറും,മ്യൂസിക്ക് സിസ്റ്റവും സംയോജിക്കുന്ന ഉപകരണമാണിത്. ഐ ഫോണിലെ പോലെ എല്‍ സി ഡി ടച്ച് സ്ക്രീനിലാണ് ഈ ഫോണിന്‍റെയും നിയന്ത്രണ സംവിധാനം.
ഫോണിന്‍റെ മുകള്‍ ഭാഗത്തായുള്ള നാവിഗേഷന്‍ കീയുടെ താഴെയാണ് 2.26 ഇഞ്ച് എല്‍ സി ഡി സ്ക്രീനുള്ളത് ഇതിന് 256 കെ കളര്‍ സ്ക്രീനാണുള്ളത്. ഇന്‍റര്‍നെറ്റ് ഉപയോഗിക്കാനായി 3.5 ജെ ശേഷിയുള്ള ഹൈ സ്പീഡ് ഡൌണ്‍ ലിങ്ക് പാക്കറ്റ് അക്സസ് സംവിധാനമാണ് ഈ ഫോണില്‍ ഒരുക്കിയിരിക്കുന്നത്. ബ്ലൂ ടൂത്ത് സംവിധാനവും ഇതില്‍ സജ്ജമാക്കിയിട്ടുണ്ട്.
ഇതിന് പുറമേ മ്യൂസിക്ക് ഫയലുകള്‍ അടുക്കി വയ്ക്കാന്‍ സഹായിക്കുന്ന ‘ബിയോപ്ലേയര്‍’,4 ജി ബി ശേഖരണ ശേഷി,എല്ലാ രൂപത്തിലുമുള്ള ഓഡിയോ ഫയലുകള്‍ ഉപയോഗിക്കനുള്ള സംവിധാനം തുടങ്ങിയവയും ഈ ഫോണിലുണ്ട്.യൂറോപ്പില്‍ ഈ മാസം അവസാനത്തോടെ ‘സെറെനാറ്റ’ പുറത്തിറങ്ങുമെന്നാണ് സൂചന.