പ്രമാണ നിര്‍മ്മാണ സോഫ്റ്റ്വെയറായ അക്രൊബാറ്റിന്‍റെ പുതിയ പതിപ്പായ അക്രൊബാറ്റ് ഒമ്പത് അഡോബ് പുറത്തിറക്കി. വിന്‍ഡോസിലും മാക്കിലും ഒരു പോലെ ഇത് പ്രയോജനപ്പെടുത്താന്‍ കഴിയും.
അഡോബ് ഫ്ലാഷ് സാങ്കേതിക വിദ്യയെ പിന്തുണയ്ക്കുന്നത് കൂടാതെ ഫ്ലാഷ് പ്ലേയറുമായി പൊരുത്തപ്പെടുന്ന മള്‍ട്ടീമീഡിയ ഫയലുകള്‍ കൂട്ടിച്ചേര്‍ക്കാനും അക്രോബാറ്റ് ഒമ്പത് സഹായിക്കുന്നു. മികച്ച പി ഡി എഫ് പ്രമാണങ്ങള്‍ക്ക് രൂപം നല്‍കാന്‍ ഇതുവഴി കഴിയും.
ഓഡിയോ ട്രാക്കുകള്‍ മുതല്‍ ത്രിമാന മോഡലുകള്‍ വരെയുള്ള മള്‍ട്ടിമീഡിയ ഉള്ളടക്കങ്ങളെ ഏകോകിപ്പിച്ച് ഇഷ്‌ടാനുസരണം രൂപം നല്‍കുന്ന പ്രമാണങ്ങളാക്കി മാറ്റാന്‍ ആക്രോബാറ്റ് 9 സഹായിക്കുന്നു.
ആക്രോബാറ്റ് ഒമ്പതിനെ അടുത്തിടെ പുറത്തിറക്കിയ ഡബ്ലിയു. ഡബ്ലിയു ഡബ്ലിയു. അക്രൊബാറ്റ്.കോം പബ്ലിക് ബീറ്റയുമായി ഏകോപിപ്പിച്ചാല്‍ പി ഡി എഫ് പ്രമാണങ്ങള്‍ തമ്മില്‍ ഓണ്‍ലൈനായുള്ള സഹപ്രവര്‍ത്തനവും സാധ്യമാണ്. ‘ അക്രൊബാറ്റ് ഒമ്പതിന്‍റെ മൂന്ന് പതിപ്പുകളാണ് പുറത്തിറക്കിയിട്ടുള്ളത്. അക്രൊബാറ്റ് ഒമ്പത് സ്റ്റാന്‍ഡേര്‍ഡ്, അക്രോബാറ്റ് ഒമ്പത് പ്രൊ, അക്രൊബാറ്റ് ഒമ്പത് പ്രൊ എക്സ്റ്റന്‍ഡഡ് (അക്രൊബാറ്റ് പ്രസന്‍റര്‍ സോഫ്റ്റ്വെയറോട് കൂടി) എന്നിവയാണവ. 299 ഡോളറാണ് സ്റ്റാന്‍ഡേര്‍ഡിന്‍റെ വില.