തുളസിച്ചെടിയുടെ ഗുണങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 1 നവം‌ബര്‍ 2021 (13:35 IST)
ഹൈന്ദവവിശ്വാസപ്രകാരം ധാരാളം പ്രാധാന്യമുള്ളതാണ് തുളസി. വീടിനു മുന്നിലെ തുളസിത്തറയില്‍ സന്ധ്യാനേരത്ത് ദീപം കൊളുത്തുന്നത് വീടിന് ഐശ്വര്യം നല്‍കുമെന്നാണ് വിശ്വാസം. കൃഷ്ണപൂജയ്ക്കാണ് തുളസിയില ഉപയോഗിക്കാറുള്ളത്. കൃഷ്ണന് വളരെ പ്രിയപ്പെട്ടതാണ് തുളസി. പൂജിക്കാത്ത തുളസി ചൂടാന്‍ പാടില്ലെന്നാണ് പ്രമാണം. അതുപോലെ തന്നെ പൂജയ്ക്കല്ലാതെ തുളസി ഇറുക്കാന്‍ പാടില്ലെന്നുമൊരു വിശ്വാസമുണ്ട്. തുളസിയില ചെവിയ്ക്ക് പിന്നില്‍ ചൂടുന്നത് നല്ലതാണെന്നാണ് പറയപ്പെടുന്നത്. മനുഷ്യശരീരത്തിലെ ആഗീരണശേഷി ഏറ്റവും കൂടുതലുള്ള ഭാഗമാണ് ചെവിക്ക് പുറകിലുള്ള വശം. ചെവിയ്ക്ക് പിന്നില്‍ തുളസി ചൂടുമ്പോള്‍ ചെവിക്ക് പിന്നിലുള്ള ഞരമ്പുകളിലൂടെ ഇതിന്റെ ഔഷധഗുണം വേഗം ആഗീരണം ചെയ്യുന്നു. തുളസിയുട ഔഷധഗുണം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article