ജയസൂര്യയുടെ സര്‍പ്രൈസ് ഫോണ്‍ കോള്‍, സന്തോഷത്തില്‍ തിങ്കളാഴ്ച നിശ്ചയം നടന്‍, വീഡിയോ

കെ ആര്‍ അനൂപ്

തിങ്കള്‍, 1 നവം‌ബര്‍ 2021 (08:57 IST)
തിങ്കളാഴ്ച നിശ്ചയം സോണി ലിവിലൂടെ സ്ട്രീമിംഗ് തുടരുകയാണ്. സിനിമ ആദ്യം തന്നെ കണ്ട് ജയസൂര്യ. ഫോണില്‍ നേരിട്ട് വിളിച്ചാണ് അദ്ദേഹം അഭിനന്ദനങ്ങള്‍ അറിയിച്ചത്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച രണ്ടാമത്തെ സിനിമയ്ക്കും, മികച്ച കഥയ്ക്കുമുള്ള പുരസ്‌കാരങ്ങള്‍ ചിത്രം നേടിയിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by RJ Anu Roop Actor (@rjanuroop)

'തിങ്കളാഴ്ച നിശ്ചയം ജയസൂര്യയില്‍ നിന്നുള്ള സര്‍പ്രൈസ് കോള്‍, ഒരു അഭിനേതാവ് എന്ന നിലയില്‍ ഒരു ചെറിയ വേഷം ചെയ്ത് എനിക്ക് കിട്ടുന്ന മനോഹരമായ പ്രചോദനം'-നടന്‍ അനുരൂപ് കുറിച്ചു.
 
ഹെന്ന ഹെഗ്ഡെയാണ് ചിത്രം സംവിധാനം ചെയ്യുന്ന സിനിമയില്‍ ഒരു കൂട്ടം പുതുമുഖങ്ങളാണ് പ്രധാന വേഷത്തിലെത്തുന്നത്. ഉണ്ണിരാജ് ചെറുവത്തൂര്‍, രാജേഷ് മാധവന്‍, സാജിന്‍ ചെറുകയില്‍, മനോജ് കെ യു, രഞ്ജി കാങ്കോള്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
 വിനായക് ശശികുമാറും നിധീഷ് നാദേരിയും എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് മുജീബ് മജീദാണ്.ഹരിലാല്‍ കെ രാജീവ് എഡിറ്റിംഗ് നിര്‍വഹിക്കുന്നു.പുഷ്‌കര്‍ ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍