നിലവിളക്കിന്റെ ഭാരം ഭൂമിദേവി താങ്ങില്ല!

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 8 മാര്‍ച്ച് 2023 (16:14 IST)
ഹൈന്ദവ സംസ്‌കാരത്തില്‍ നിലവിളക്കുകള്‍ക്കും ദീപങ്ങള്‍ക്കുമുള്ള പ്രാധാന്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. എല്ലാ കര്‍മ്മങ്ങള്‍ക്കും ദീപം സാക്ഷിയാണ്. നില വിളക്ക് കത്തിക്കാത്ത ഹൈന്ദവ വീടുകള്‍ ഉണ്ടാവില്ല എന്നുതന്നെ പറയാം. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേയും പ്രതീകമായ നിലവിളക്കുകള്‍ തെളിയിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
 
വിളക്കിന്റെ താഴ്ഭാഗം മൂലാധാരവും തണ്ട സുഷുംനയേയും മുകള്‍ ഭാഗം ശിരസിനെയും പ്രതിനിധീകരിക്കുന്നു എന്നാണ് വിശ്വാസം. ദീപം കത്തിക്കുന്നതോടുകൂടി അന്തരീക്ഷത്തില്‍ ഓംകാരധ്വനി രൂപപ്പെടുന്നു എന്നാണ് ജ്യോതിഷ പണ്ഡിതര്‍ പറയുന്നത്.
 
നിലവിളക്ക് നിലത്തോ കുടുതല്‍ ഉയരത്തിലുള്ള പ്രതലത്തിലൊ വച്ച് തിരി തെളിയിക്കരുത്. നിലവിളക്ക്, ശംഗ് എന്നിവയുടെ ഭാരം ഭൂമീദേവി നേരിട്ട് താണ്‍ഗുകയില്ല എന്നാണ് സങ്കല്പം. അതിനാല്‍ ഇലയിലോ പുഷപങ്ങള്‍ക്ക് മുകളിലയോ വേണം നില വിളക്ക് വെക്കാന്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article