വനിതാ ടീമിനത്തില്‍ റിതം സാങ്വാന്‍, ശിഖ നര്‍വാള്‍ എന്നിവരുമായി ചേര്‍ന്നാണ് മനുവിന്റെ നേട്ടം. ഇതേയിനത്തിൽ പുരുഷ ടീമും സ്വർണം നേടിയിരുന്നു.10 മീറ്റര്‍ എയര്‍ റൈഫിള്‍ പുരുഷ വിഭാഗത്തിലും ഇന്ത്യക്കാണ് സ്വര്‍ണം. ശ്രീകാന്ത് ധനുഷ്, രജ്പ്രീത് സിങ്, പാര്‍ഥ് മകിജ എന്നിവരാണ് സ്വര്‍ണം നേടിയത്. 10 മീറ്റർ എയര്‍ പിസ്റ്റള്‍ പുരുഷ ടീമിനത്തിലും മികസഡ് ടീമിനത്തിലുമായി സരബ്‌ജോത് സിങ്ങ് രണ്ടു സ്വര്‍ണം നേടി.