മരട്, ഉടുമ്പ് റിലീസിനൊരുങ്ങുന്നു,വിരുന്നും വരാലും ഷൂട്ടിങ് പുരോഗമിക്കുന്നു, സംവിധായകന്‍ കണ്ണന്‍ താമരക്കുളത്തിന്റ 3 സിനിമകള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് നിര്‍മ്മാതാവ് ബാദുഷ

കെ ആര്‍ അനൂപ്

ചൊവ്വ, 28 സെപ്‌റ്റംബര്‍ 2021 (11:11 IST)
സംവിധായകന്‍ കണ്ണന്‍ താമരക്കുളം തിരക്കിലാണ്. ഒരു സിനിമ ലൊക്കേഷനില്‍ നിന്ന് അടുത്ത സിനിമ സെറ്റിലേക്ക് അദ്ദേഹം നിരന്തരം യാത്ര ചെയ്തുകൊണ്ടിരിക്കുന്നു. മരട്, ഉടുമ്പ് എന്ന സിനിമകള്‍ഷൂട്ടിങ് തീര്‍ന്ന് റിലീസിന് ഒരുങ്ങുകയാണ്. വിരുന്നും വരാലും ഷൂട്ടിങ് പുരോഗമിക്കുന്നു. മൂന്നു സിനിമകള്‍ കണ്ണന്‍ താമരക്കുളത്തിന്റതായി ഉടന്‍ തുടങ്ങും. ഒരേ സമയം നാലും അഞ്ചും സിനിമകള്‍ ചെയ്ത പഴയകാല സംവിധായകരെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് അദ്ദേഹം മുന്നോട്ടുപോകുന്നതെന്ന് നിര്‍മ്മാതാവ് ബാദുഷ പറയുന്നു. സംവിധായകനെ ജന്മദിനാശംസകള്‍ നേര്‍ന്ന് കൊണ്ടാണ് കുറിപ്പ്. നടന്‍ അനൂപ് മേനോനും ആശംസകള്‍ നേര്‍ന്നു.
 
ബാദുഷയുടെ വാക്കുകളിലേക്ക്
 
പ്രിയ സുഹൃത്ത് കണ്ണന് ജന്മദിനാശംസകള്‍
ഇന്ന് പ്രിയപ്പെട്ട കണ്ണന്‍ താമരക്കുളത്തിന്റെ ജന്മദിനമാണ്. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു. ഒപ്പം ആയുരാരോഗ്യസൗഖ്യങ്ങളും. കണ്ണനെ ഞാന്‍ പരിചയപ്പെടുന്നത് ഏകദേശം 20 വര്‍ഷം മുമ്പ് വര്‍ക്കലയില്‍ ഒരു ടെലി ഫിലിമിന്റെ ഷൂട്ടിങ്ങിനിടെയാണ്. കുട്ടന്‍ ആലപ്പുഴയാണ് പരിചയപ്പെടുത്തിയത് അന്നു മുതലുള്ള ബന്ധമാണ്. അത് ഇന്നും ഊഷ്മളമായി തുടരുന്നു. കണ്ണന്‍ ചെയ്ത രണ്ടു സിനിമ ഒഴികേ മറ്റെല്ലാ സിനിമകളിലും ഞങ്ങള്‍ക്ക് ഒന്നിച്ചു പ്രവര്‍ത്തിക്കാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്.
കണ്ണന്‍ എന്റെ അനുജനാണ്, സുഹൃത്താണ്. ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്താണ് കണ്ണന്‍ ഇവിടെയെത്തിയത്. ഇന്ന് അദ്ദേഹം മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള സംവിധായകരില്‍ ഒരാളാണ്. മരട്, ഉടുമ്പ് എന്ന സിനിമകള്‍ഷൂട്ടിങ് തീര്‍ന്ന് റിലീസ് ചെയ്യാന്‍ തയാറായിരിക്കുന്നു. വിരുന്നും വരാലും ഷൂട്ടിങ് പുരോഗമിക്കുന്നു. മൂന്നു സിനിമകള്‍ ഉടന്‍ തുടങ്ങും. ഒരേ സമയം നാലും അഞ്ചും സിനിമകള്‍ ചെയ്ത പഴയകാല സംവിധായകരെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് അദ്ദേഹം മുന്നോട്ടുപോകുന്നത്. എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിന് ഒരായിരം ജന്മദിനാശംസകള്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍