ഐപിഎല്ലിൽ കിങ്സ് ഇലവൻ പഞ്ചാബ് രണ്ടാം വിജയം നേടിയപ്പോൾ കഴിഞ്ഞ 7 മത്സരങ്ങളിൽ ടീം പുറത്തിരുത്തിയ ക്രിസ് ഗെയിൽ ആയിരുന്നു ടീമിന്റെ വിജയശിൽപി. മത്സരത്തിൽ പഞ്ചാബിനായി 45 പന്തിൽ 53 റൺസാണ് ഗെയിൽ അടിച്ചെടുത്തത്. ഇത്രയും കാലം റ്റ്ഹന്നെ പുറത്തിരുത്തിയ ടീം മാനേജ്മെന്റിനുള്ള മറുപടി കൂടിയായിരുന്നു അത്. ഇപ്പോളിതാ ഗെയിലിന്റെ വമ്പൻ തിരിച്ചുവരവിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സാക്ഷാൽ സച്ചിൻടെൻഡുൽക്കർ.