അവസാനം ഇറക്കേണ്ട താരമാണോ ഡിവില്ലിയേഴ്‌സ്? കോലിക്ക് പറയാനുള്ളത്

വെള്ളി, 16 ഒക്‌ടോബര്‍ 2020 (13:04 IST)
ഐപിഎല്ലിൽ മിന്നുന്ന ഫോം തുടരുന്നതിനിടെയാണ് ഇന്നലെ നടന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ പോയിന്റ് പട്ടികയിൽ ഏറ്റവും താഴെയുള്ള പഞ്ചാബിനെതിരെ പരാജയപ്പെട്ടത്. ബാംഗ്ലൂരിന്റെ തോൽവിക്ക് പ്രധാനകാരണമായതാവട്ടെ നായകനെന്ന നിലയിൽ കോലി നടത്തിയ മണ്ടൻ തീരുമാനങ്ങളും. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു നാലാം നമ്പർ സ്ഥാനത്ത് നിന്നും ഡിവില്ലിയേഴ്‌സിനെ ആറാമതായി ഇറക്കാനുള്ള തീരുമാനം. മത്സരത്തിൽ മികച്ച ഫോമിലുള്ള ഡിവില്ലിയേഴ്‌സ് വെറും രണ്ട് റൺസിന് പുറത്താവുകയും ചെയ്‌തു. ഇപ്പോളിതാ ഇതിന് പിന്നിലെ കാരണം വിശദമാക്കി രംഗത്ത് വന്നിരിക്കുകയാണ് ടീം നായകനായ വിരാട് കോലി.
 
ഡിവില്ലിയേഴ്സിനെ ആറാമനായി ഇറക്കിയ തീരുമാനത്തിനെതിരെ വരുന്ന വിമർശനങ്ങളെ പ്രതിരോധിച്ചുകൊണ്ടാണ് കോലിയുടെ മറുപടി. തമ്മിൽ സംസാരിച്ചതിന് ശേഷം ഇടം കൈ- വലം കൈ കോമ്പിനേഷൻ നിലനിർത്തുന്നതിനായാണ് ഡിവില്ലിയേഴ്‌സിനെ ആറാമനാക്കിയതെന്നാണ് കോലി പറയുന്നത്. ചില സമയങ്ങളിൽ ചിലപ്പോൾ എടുത്ത തീരുമാനങ്ങൾ വിജയം കാണില്ല. 170 എന്നത് നല്ല ടോട്ടലായാണ് കരുതിയതെന്നും എന്നാൽ കാര്യങ്ങൾ വിചാരിച്ചത് പോലെ വന്നില്ലെന്നും കോലി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍