പത്ത് റൺസ് അകലെ ഹിറ്റ്‌മാനെ കാത്ത് പുതിയ റെക്കോഡ്

Webdunia
തിങ്കള്‍, 28 സെപ്‌റ്റംബര്‍ 2020 (19:32 IST)
റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ കളിക്കാനിറങ്ങുമ്പോൾ മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമയെ കാത്ത് പുതിയ റെക്കോർഡ്. ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെയുള്ള ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ രോഹിത്തിന് തിളങ്ങാനായില്ലെങ്കിലും കൊൽക്കത്ത നൈറ്റ് റേഡേഴ്‌സിനെതിരെയുള്ള മത്സരത്തിൽ മികച്ച പ്രകടനമായിരുന്നു രോഹിത് മുംബൈക്കായി കാഴ്‌ച്ചവെച്ചത്.
 
ഇന്ന് ബാംഗ്ലൂരിനെതിരെയുള്ള പോരാട്ടത്തിന് രോഹിത് ഇറങ്ങുമ്പോൾ ഐപിഎല്ലിലെ മറ്റൊരു നേട്ടത്തിന് 10 റൺസ് മാത്രം അകലെയാണ് താരം. ഇന്ന് ബാംഗ്ലൂരിനെതിരെ നടക്കുന്ന മത്സരത്തിൽ 10 റൺസ് കൂടി സ്വന്റ്ഹമാക്കാനായാൽ ഐപിഎല്ലിൽ 5000 റൺസെന്ന നേട്ടമാണ് രോഹിത്തിനെ കാത്തിരിക്കുന്നത്. റോയൽ ചാലഞ്ചേഴ്‌സ് നായകൻ വിരാട് കോലി,ചെന്നൈ സൂപ്പർ കിംഗ്‌സ് താരം സുരേഷ് റെയ്‌ന എന്നിവരാണ് ഇതിന് മുൻപ് ഐപിഎല്ലിൽ ഈ നാഴികകല്ല് പിന്നിട്ട താരങ്ങൾ.
 
നിലവിൽ 4,9990 റൺസാണ് ഐപിഎല്ലിൽ രോഹിത്തിന്റെ സമ്പാദ്യം. 190 മത്സരങ്ങളിൽ നിന്നായാണ് രോഹിത് ഈ റൺസ് സ്വന്തമാക്കിയത്. 5427 റൺസോടെ വിരാട് കോലിയും 5368 റൺസോടെ സുരേഷ് റെയ്നയുമാണ് ഐപിഎല്ലിലെ റൺവേട്ടക്കാരുടെ പട്ടികയിൽ രോഹിത്തിന് മുന്നിലുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

Next Article