തന്റെ നിലവാരത്തിലേക്ക് എത്താൻ കോലിക്ക് സാധിച്ചില്ല, ആർസി‌ബിക്ക് തിരിച്ചടിയായ കാരണം വ്യക്തമാക്കി ഗവാസ്‌കർ

Webdunia
ശനി, 7 നവം‌ബര്‍ 2020 (15:05 IST)
ഈ സീസണിൽ തന്റെ നിലവാരത്തിനൊത്ത പ്രകടനം നടത്താൻ വിരാട് കോലിക്ക് സാധിച്ചില്ലെന്ന് ഇതിഹാസ താരം സുനിൽ ഗവാസ്‌കർ. ആർ‌സി‌ബിയ്‌ക്ക് ഇത്തവണ മുന്നേറാൻ സാധിക്കാത്തതിന്റെ പ്രധാനകാരണങ്ങളിൽ ഒന്ന് ഇതാണെന്നും ഗവാസ്‌കർ പറഞ്ഞു.
 
ഡിവില്ലിയേഴ്‌സിനൊപ്പം കോലിയും മികച്ച സ്കോറുകൾ കണ്ടെത്തിയിരുന്നുവെങ്കിൽ ആർസിബിക്ക് വലിയ നേട്ടമായിരുന്നേനെ. എല്ലാ തവണയും ബൗളിങ്ങാണ് ആർസി‌ബിയുടെ തലവേദന. ബാറ്റിങ്ങിൽ ഫിഞ്ച്,പടിക്കൽ,കോലി,ഡിവില്ലിയേഴ്‌സ് എന്നിങ്ങനെ ശക്തമായ നിരയും ഉണ്ടായിരുന്നു. ടീമിൽ അഞ്ചാം സ്ഥാനത്ത് ഉറച്ചൊരു താരത്തെ ലഭിച്ചിരുന്നെങ്കിൽ കോലിയുടെയും ഡിവില്ലിയേഴ്‌സിന്റെയും മുകളിലുള്ള സമ്മർദ്ദം കുറയ്‌ക്കാൻ സാധിച്ചേനെയെന്നും ഗവാസ്‌കർ അഭിപ്രായപ്പെട്ടു.
 
സീസണിന്റെ തുടക്കത്തിൽ മികച്ച പ്രകടനം കാഴ്‌ച്ചവെച്ചെങ്കിലും അവസാന സമയത്ത് മികവ് പുറത്തെടുക്കാൻ സാധിക്കാഞ്ഞതാണ് ഇത്തവണ ബാംഗ്ലൂരിന് വിനയായത്.

അനുബന്ധ വാര്‍ത്തകള്‍

Next Article